0%

Chapter Title : ഇതൾ 🍃 3 [Mayakannan]

ഇറങ്ങാമെന്ന് തീരുമാനിച്ചു.

"എടീ... ഒരു പത്ത് മിനിറ്റ്. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം,"

ഞാൻ സോഫയിൽ നിന്നെഴുന്നേറ്റു പറഞ്ഞു.

ഹരണികയുടെ മുഖം പെട്ടെന്ന് പൂത്തുലഞ്ഞതുപോലെ വിടർന്നു. ആ വലിയ കണ്ണുകളിൽ സന്തോഷം നിറഞ്ഞുതുളുമ്പി.

"നീ പോയി നന്നായിട്ടൊന്ന് കുളിക്ക്, ഞാൻ ഇവിടെ ഇരുന്നോളാം,"

കള്ളച്ചിരിയോടെ അവൾ പറഞ്ഞു.

ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു. വാതിലടച്ച് ഫാൻ ഫുൾ സ്പീഡിലിട്ടു. ഓഫീസിൽ ഇട്ടുപോയ ആ ഫോർമൽ ഷർട്ടും പാന്റുമെല്ലാം അഴിച്ചുവെച്ച് ബാത്ത്റൂമിലേക്ക് കയറി.

ഷവർ തുറന്നുവെച്ച്, ആ തണുത്ത വെള്ളത്തുള്ളികൾ തോളിലേക്കും തലയിലേക്കും പെയ്തിറങ്ങിയപ്പോൾ അതുവരെ അനുഭവിച്ച കനപ്പും ആലസ്യവുമെല്ലാം ഒറ്റയടിക്ക് മാഞ്ഞുപോയി. കുളിച്ച് ഫ്രഷ് ആയി, നല്ലൊരു കറുത്ത കാഷ്വൽ ടീഷർട്ടും നീല ഡെനിമും അണിഞ്ഞു.

കണ്ണാടിയിൽ നോക്കി മുടി ഒതുക്കിവെച്ച്, ചെറുതായി ബോഡി സ്പ്രേയും അടിച്ച് ഞാൻ പടികൾ ഇറങ്ങി താഴേക്ക് ചെന്നു.

ഹാളിൽ ഹരണിക ഫോണിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ കാൽപെരുമാറ്റം കേട്ട് അവൾ തലയുയർത്തി നോക്കി. അവളുടെ ആ വിടർന്ന മിഴികൾ ഒരു കൗതുകത്തോടെ എന്റെ മേലേക്ക് പടർന്നു.

"പോകാം?"

ഞാൻ ചോദിച്ചു.

"ആഹ്... പോകാം!"

അവൾ വേഗം എഴുന്നേറ്റു, മേശപ്പുറത്തിരുന്ന അവളുടെ എൻടോർഖിന്റെ ചാവി വിരലിൽ കറക്കിപ്പിടിച്ചു.

ഞാൻ മേമയുടെ അടുത്തേക്ക് ചെന്നു ആ കവിളിലൊന്നു പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.

"ഞങ്ങൾ പോയിട്ട് വരാം മേമേകുട്ടി."

"സൂക്ഷിച്ചു പോണേ മക്കളെ... നേരം ഇരുട്ടും മുൻപേ തിരിച്ചു പോരാൻ നോക്കണം,"

മേമ വാത്സല്യത്തോടെ ഓർമ്മിപ്പിച്ചു.

പുറത്തിറങ്ങി ഞാൻ അവളുടെ പിന്നിലേക്ക് കയറിയിരുന്നു. അവൾ ആക്സിലറേറ്റർ തിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഉള്ളിലൊരു ചിരി

💬 Comments

View all comments