Chapter Title : ഇതൾ 🍃 3 [Mayakannan]
*******************
മേമയുടെ മടിയിൽ തലവെച്ച് അങ്ങനെ കിടന്നപ്പോൾ, ശരീരത്തിലെ സകല ക്ഷീണവും ആവിയായിപ്പോകുന്നതുപോലെ തോന്നി. ബാഹ്യലോകത്തെ ചിന്തകളൊന്നുമില്ലാതെ, ആ വിരലുകളുടെ സാന്ത്വനത്തിൽ കണ്ണടച്ചു കിടക്കുമ്പോഴാണ് അടുക്കളയിൽ നിന്നും പാത്രങ്ങൾ തട്ടുന്ന ശബ്ദം കേട്ടത്.
ചെറിയൊരു തോർത്തുമുണ്ട് കൊണ്ട് കൈകൾ തുടച്ചുകൊണ്ട് അമ്മ ഹാളിലേക്ക് വന്നു.
മേമയുടെ മടിയിൽ കിടക്കുന്ന എന്നെ കണ്ടതും അമ്മയുടെ മുഖത്തെ ആ ഗൗരവമൊക്കെ അല്പം അയഞ്ഞു.
"എങ്ങനെയുണ്ടായിരുന്നെടാ ജോലി ഒക്കെ?"
അമ്മ ഡൈനിങ് ടേബിളിൽ ചാരിനിന്ന് ചോദിച്ചു.
ഞാൻ മേമയുടെ മടിയിൽ നിന്ന് തല ചെറുതായൊന്ന് ഉയർത്തി അമ്മയെ നോക്കി.
"കുഴപ്പമില്ലായിരുന്നു അമ്മേ. കുറച്ചൊക്കെ വർക്ക് പ്രഷറുണ്ട്, ട്രെയിനിംഗ് അല്ലേ. അതൊക്കെ പോകെപ്പോകെ ശരിയായിക്കോളും."
അത്രയും പറഞ്ഞ് ഞാൻ വീണ്ടും മേമയുടെ മടിയിലെ ആ തണുപ്പിലേക്ക് മുഖമമർത്തി ഒതുങ്ങിക്കൂടി. മേമയുടെ വിരലുകൾ എന്റെ മുടിയിഴകളിലേക്ക് വീണ്ടും തഴുകാൻ തുടങ്ങി.
അമ്മ ഹരണികയെ ഒന്ന് നോക്കി, പിന്നെ എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
"എടാ, നീ ഇവളെയും കൊണ്ട് ഒന്ന് പുറത്തുപോയിട്ട് വാ. ഇവളുടെ കൂടെപ്പഠിച്ച ആർക്കോ കല്യാണമാണത്രേ. അവിടെ കൊടുക്കാൻ ഒരു ഗിഫ്റ്റും, പിന്നെ ഇവൾക്ക് രണ്ടു ഡ്രസ്സും കൂടി എടുക്കണമെന്ന്. നീ ഒന്ന് കൂടെ പോയിട്ട് വാ."
അമ്മ അത് പറഞ്ഞതും ഞാൻ പതുക്കെ തലയുയർത്തി മേമയെ നോക്കി.
പറ്റില്ലെന്ന് പറഞ്ഞാൽ ആ പാവത്തിന്റെ മനസ്സ് വല്ലാതെ വിഷമിക്കുമെന്ന് തോന്നി. മേമയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, മേമ കണ്ണുകൊണ്ട് എന്നെ "പോയിട്ട് വാടാ" എന്ന മട്ടിൽ സ്നേഹത്തോടെ തലയാട്ടി കാണിച്ചു.
ഞാനൊരു ദീർഘശ്വാസമെടുത്തു. ഹരണികയെ കൂടുതൽ വിഷമിപ്പിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് മാത്രം ഞാൻ അവൾക്കൊപ്പം
💬 Comments
View all comments