Chapter Title : ഇതൾ 🍃 3 [Mayakannan]
തിരഞ്ഞു. അവളുടെ അധരങ്ങളിൽ വിരിഞ്ഞ ആ ചിരിയിൽ എന്നെ കാണിക്കാനുള്ള ഒരു പ്രത്യേക കൊതിയുണ്ടായിരുന്നു.
"നിനക്ക് നന്നായിട്ട് ചേരുന്നുണ്ട്... കളറും പാറ്റേണും നന്നായിട്ടുണ്ട്,"
ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. എന്റെ വാക്കുകൾ കേൾക്കേണ്ട താമസം, അവളുടെ മുഖത്ത് ഒരു തരം അഭിമാനം പൂത്തുലഞ്ഞു.
"നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ പിന്നെ വേറെയൊന്നും നോക്കാനില്ല, ഇതും കൂടി ഒന്നെടുത്തു നോക്കാം,"
അടുത്ത റാക്കിൽ നിന്ന് മറ്റൊരു മെറൂൺ ഗൗൺ കൂടി കയ്യിലെടുത്ത് അവൾ എന്റെ അരികിലേക്ക് കൂടുതൽ ചേർന്നുനിന്നു. അവളുടെ ശരീരത്തിൽ നിന്നുള്ള ആ വിയർപ്പും പെർഫ്യൂമും കലർന്ന ഇളം ഗന്ധം എന്റെ നാസികയിൽ തങ്ങിനിന്നു.
അവളുടെ ആ അടുപ്പവും അവകാശപ്പെടലുകളും ഷോപ്പിൽ നിന്ന ജീവനക്കാരുടെ കണ്ണിൽ ഞങ്ങൾക്കിടയിലെന്തോ വലിയ ബന്ധമുണ്ടെന്ന രീതിയിലാണ് പതിഞ്ഞത്. അത് എന്നെ ചെറുതായി അസ്വസ്ഥനാക്കിയെങ്കിലും, ആ സന്തോഷം തല്ലിക്കെടുത്താൻ ഞാൻ തുനിഞ്ഞില്ല.
"ഞാൻ ട്രയൽ റൂമിൽ ഇതൊന്ന് ഇട്ടുനോക്കിയിട്ട് വരാം. നീ ഇവിടെത്തന്നെ നിൽക്കണേ,"
കയ്യിലെ ഡ്രസ്സുകളുമായി അവൾ ട്രയൽ റൂം ലക്ഷ്യമാക്കി നടന്നു.
ഞാൻ കാഷ്വൽ വെയറുകളുടെ റാക്കിനടുത്തേക്ക് പതുക്കെ നീങ്ങി, കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ഷർട്ടുകൾ ഓരോന്നായി മറിച്ചുനോക്കാൻ തുടങ്ങി.
"ഹേയ്... ശ്രീഹരി! താനിവിടെ?"
തികച്ചും ശാന്തമായ, സൗഹൃദം നിറഞ്ഞ ആ ശബ്ദം കേട്ട് ഞാൻ അമ്പരപ്പോടെ പെട്ടെന്ന് തലതിരിച്ചു നോക്കി. മുന്നിൽ നിൽക്കുന്ന അനുപമയെ കണ്ട നിമിഷം, എന്റെ കണ്ണുകൾ അറിയാതെ അവളുടെ മുഖത്തെ ഓരോ ഭാവങ്ങളിലേക്കും നീണ്ടുപോയി.
രാവിലെ ഓഫീസിലിരുന്ന് എന്നെ അളന്നെടുത്ത ആ കർക്കശക്കാരിയായ ടീം ലീഡിന്റെ നിഴൽ പോലും ഇപ്പോൾ അവളിലുണ്ടായിരുന്നില്ല. അതിനേക്കാളേറെ എന്നെ ഞെട്ടിച്ചത് മറ്റൊന്നാണ്
💬 Comments
View all comments