0%

Chapter Title : ഇതൾ 🍃 3 [Mayakannan]

അന്ന് കാന്റീനിൽ വെച്ച്, കയ്യിൽ നിന്ന് അബദ്ധത്തിൽ കാപ്പി വീണതിന് ആളുകളുടെ മുന്നിലിട്ട് എന്നെ പുഴുങ്ങിത്തിന്ന, പുച്ഛവും വെറുപ്പും തുപ്പി സംസാരിച്ച ആ പഴയ 'താടക'യുടെ സ്വഭാവം പാടെ മാറിയിരിക്കുന്നു!

അന്ന് ആ കണ്ണുകളിൽ കണ്ട ആ തീപ്പൊരിയും അമർഷവുമെല്ലാം എങ്ങോ മാഞ്ഞുപോയിരിക്കുന്നു. ലാവണ്ടർ നിറത്തിലുള്ള കാഷ്വൽ ടോപ്പും ജീൻസുമണിഞ്ഞ്, ചുണ്ടിൽ വളരെ സ്വാഭാവികമായൊരു ചിരിയോടെ നിൽക്കുന്ന അവളെ കണ്ടാൽ, ആരായാലും ഒരു നിമിഷത്തേക്ക് ഒന്ന് നോക്കി പോകും. അത്രക്ക് സുന്ദരിയായിരുന്നു അവൾ.

”. മാഡം..."

എന്റെ വാക്കുകൾ തൊണ്ടയിൽ അല്പം തടഞ്ഞു.

"ഓഫീസിന് വെളിയിലും മാഡം എന്ന് വിളിച്ച് ബോറടിപ്പിക്കല്ലേ ഹരി. ജസ്റ്റ് അനുപമ എന്ന് വിളിച്ചാൽ മതി,"

അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിരിഞ്ഞു.

"താൻ ഷോപ്പിംഗിന് വന്നതാണോ?”

“അതെ കസിനോടപ്പം കുറച്ചു ഡ്രസ്സ് എടുക്കാൻ ഇറങ്ങിയതാ,"

അവളുടെ ആ മാറ്റത്തിന്റെ ആശ്വാസത്തിൽ ഞാനും ഒരു ചിരിയോടെ മറുപടി നൽകി.

"തന്റെ ഇന്നത്തെ വർക്ക് ഞാൻ നോക്കിയിരുന്നു. ഫസ്റ്റ് ഡേ ആയിട്ടും ഡാറ്റാബേസ് ഷീറ്റുകൾ വളരെ ക്ലിയർ ആയി ചെയ്തിട്ടുണ്ട്. ഗുഡ് ജോബ്,"

ഓഫീസിൽ വെച്ച് കാണിക്കാൻ മടിച്ച ആ അംഗീകാരം അവൾ വളരെ സ്വാഭാവികമായി എന്റെ മുഖത്തുനോക്കി പറഞ്ഞു.

"താങ്ക് യു അനുപമ..."

ഞാൻ പറഞ്ഞു.

അവൾ എന്തോ കൂടി ചോദിക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചത്.

"എക്സ്ക്യൂസ് മി..."

എന്ന് പറഞ്ഞ് അവൾ വേഗം കോൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു.

"ശ്വേതാ... ഒന്ന് വെയിറ്റ് ചെയ്യ്, ഞാൻ ദേ എത്തി!"

സംസാരിച്ചുകൊണ്ട് തന്നെ അവൾ ഫോൺ കട്ട് ചെയ്ത്

💬 Comments

View all comments