Chapter Title : ഇതൾ 🍃 3 [Mayakannan]
ബാഗിലേക്ക് ഇട്ടു. എന്നിട്ട് എന്നെ നോക്കി തിടുക്കത്തിൽ പറഞ്ഞു.
"ശ്രീഹരി, എന്റെ ഫ്രണ്ട് വെളിയിൽ വെയിറ്റ് ചെയ്യുന്നുണ്ട്. ഞാൻ എന്നാൽ ഇറങ്ങുവാ... നാളെ ഓഫീസിൽ കാണാം, ഓക്കേ?"
"ശരി അനുപമ,."
അനുപമ ഒരു ചെറിയ പുഞ്ചിരിയോടെ തലയാട്ടി റാക്കുകൾക്കിടയിലൂടെ വേഗത്തിൽ നടന്നുപോയി. ഞാൻ ആ പോക്കും നോക്കി നിൽക്കുമ്പോഴാണ് തൊട്ടരികിൽ നിന്നൊരു കാൽപെരുമാറ്റം ഞാൻ കേട്ടത്.
തിരിഞ്ഞുനോക്കുമ്പോൾ, കയ്യിൽ പുതിയ ഡ്രസ്സുമായി ഹരണിക എന്റെ അടുത്തേക്ക് നടന്നുവരികയാണ്. പക്ഷേ, അവളുടെ മുഖത്തെ ഭാവം പാടെ മാറിയിരുന്നു. ദൂരെ നിന്ന് ഞാനും അനുപമയും തമ്മിൽ സംസാരിച്ചു നിൽക്കുന്നത് അവൾ കൃത്യമായി കണ്ടിട്ടുണ്ട് എന്ന് ആ നടത്തത്തിൽ നിന്നുതന്നെ വ്യക്തമായിരുന്നു.
ട്രയൽ റൂമിൽ കയറുമ്പോഴുണ്ടായിരുന്ന ആ ചിരിയോ ഉത്സാഹമോ ഇപ്പോൾ ആ മുഖത്തില്ല.
അവൾ എന്റെ തൊട്ടുമുന്നിൽ വന്ന് നിന്നു. ആ വലിയ കണ്ണുകളിൽ എന്നെ തുളച്ചുനോക്കുന്ന തരത്തിലുള്ള ഒരു സംശയഭാവം കനത്തുനിന്നിരുന്നു. ഒപ്പം, ഒരു പെണ്ണിന് മാത്രം തിരിച്ചറിയാൻ കഴിയുന്ന ചെറിയൊരു അമർഷവും.
"ആരാടാ ആ പെണ്ണ്?"
വളരെ പതിഞ്ഞ, എന്നാൽ ഉള്ളിലെ സംശയവും അസ്വസ്ഥതയും ഒട്ടും മറച്ചുവെക്കാത്ത ഒരു സ്വരത്തിലാണ് അവൾ ചോദിച്ചത്. അവളുടെ ആ ചോദ്യത്തിലെ അധികാരവും മുഖത്തെ ആ വലിഞ്ഞുമുറുകലും കണ്ടപ്പോൾ, ഉള്ളിലേക്ക് വീണ്ടും ഒരു അസ്വസ്ഥത അരിച്ചുകയറുന്നത് ഞാനറിഞ്ഞു.
"അത്….എന്റെ ഓഫീസിലെ ടീം ലീഡാ... അനുപമ,"
ഞാൻ വളരെ സാധാരണ മട്ടിൽ മറുപടി നൽകി.
"ഇവിടെ വെച്ച് ഒന്ന് കണ്ടപ്പോൾ ജസ്റ്റ് സംസാരിച്ചതാ."
"ഓഫീസിലെ ടീം ലീഡോ?"
അവൾ അനുപമ നടന്നുപോയ വഴിയേ സംശയത്തോടെ ഒന്നുകൂടി നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോട്ടം മാറ്റി.
💬 Comments
View all comments