Chapter Title : ഇതൾ 🍃 3 [Mayakannan]
"കണ്ടിട്ട് ഓഫീസിലെ ആളാണെന്നൊന്നും തോന്നുന്നില്ലല്ലോ.?"
ഹരണികയുടെ ആ മുഖഭാവം കണ്ടപ്പോൾത്തന്നെ കാര്യങ്ങൾ വഷളാകാൻ സാധ്യതയുണ്ടെന്ന് എനിക്ക് മനസ്സിലായി. ചുണ്ടിലൊരു ചിരി വരുത്തിക്കൊണ്ട് ഞാൻ വളരെ ശാന്തമായി അവളുടെ തോളിൽ കൈവെച്ചു.
"എടീ... നീയെന്താ ഈ ആലോചിച്ചു കൂട്ടുന്നത്? അവൾ എന്റെ ഓഫീസിലെ ടീം ലീഡാ. ഞാൻ ഇന്ന് ഫസ്റ്റ് ഡേ ചെയ്ത വർക്കൊക്കെ വളരെ പെർഫെക്റ്റ് ആയിരുന്നു എന്ന് പറയാൻ നിന്നതാ.
ഓഫീസിൽ നല്ല സ്ട്രിക്റ്റ് ആയിട്ടുള്ള ആളാ, പുറത്തുവെച്ച് കണ്ടപ്പോൾ ജസ്റ്റ് സംസാരിച്ചു, അത്രേയുള്ളൂ. അല്ലാതെ ഇതിലിപ്പോ സംശയിക്കാൻ എന്താ ഇരിക്കുന്നത്? നീ ചുമ്മാ ആവശ്യമില്ലാത്തത് ചിന്തിച്ച് തല പുകയ്ക്കാതെ.
വാ... നിന്റെ കൂട്ടുകാരിക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് കൂടി എടുക്കേണ്ടതല്ലേ? നേരം പോകും."
എന്റെ ആ ചിരിയും പക്വതയോടെയുള്ള സംസാരവും കേട്ടപ്പോൾ അവളുടെ മുഖത്തെ ആ മുറുക്കം പതുക്കെ അയഞ്ഞു. സംശയത്തിന്റെ കനൽ പൂർണ്ണമായി കെട്ടടങ്ങിയില്ലെങ്കിലും, അതൊരു തർക്കമാക്കാതെ അവൾ സ്വയം നിയന്ത്രിച്ചു.
തുടർന്ന് ഞങ്ങൾ മാളിലെ ലൈഫ്സ്റ്റൈൽ ഗിഫ്റ്റ് സെക്ഷനിലേക്ക് നടന്നു. കൂട്ടുകാരിയുടെ വിവാഹത്തിന് കൊടുക്കാനായി മനോഹരമായ ഒരു ക്ലോക്കും കൂടെ നല്ലൊരു ക്രിസ്റ്റൽ ഷോപീസും അവൾ തിരഞ്ഞെടുക്കുമ്പോൾ, ഓരോന്നിലും എന്റെ അഭിപ്രായം അറിയാൻ അവൾക്ക് വലിയ തിടുക്കമായിരുന്നു.
ഷോപ്പിംഗ് കഴിഞ്ഞ് ബില്ലിംഗ് കഴിഞ്ഞപ്പോഴേക്കും നടന്നു ക്ഷീണിച്ചതുപോലെ തോന്നി. താഴത്തെ നിലയിലുള്ള കോഫി ഷോപ്പിൽ കയറി രണ്ട് കപ്പൂച്ചിനോ ഓർഡർ ചെയ്തു.
ആ മാളിലൂടെ നടക്കുമ്പോഴൊക്കെയും ഹരണിക എന്റെ ശരീരത്തോട് ചേർന്നുനിൽക്കാൻ കാണിച്ച വെമ്പൽ ഞാൻ കൃത്യമായി അറിയുന്നുണ്ടായിരുന്നു. കൈത്തണ്ടയിൽ മുറുകെപ്പിടിച്ചുകൊണ്ടുള്ള നടത്തവും, ആളുകൾക്കിടയിലൂടെ പോകുമ്പോൾ എന്റെ തോളിലേക്ക് പറ്റിപ്പിടിക്കുന്ന ആ അടുപ്പവുമെല്ലാം സ്വന്തം
💬 Comments
View all comments