0%

Chapter Title : ഇതൾ 🍃 3 [Mayakannan]

അവകാശം മറ്റുള്ളവരെ കാണിക്കാനുള്ള ഒരു ശ്രമം പോലെയായിരുന്നു.

എന്നെ അഗാധമായി സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വാഭാവികമായ വാത്സല്യമാണത് എന്ന് അറിയാമെങ്കിലും, എന്റെ മനസ്സ് ആഗ്രഹിക്കാത്ത ഒന്നിലേക്ക് എന്നെ വരിഞ്ഞുമുറുക്കാൻ നോക്കുന്നതുപോലെ ഉള്ളിൽ വല്ലാത്തൊരു ശ്വാസംമുട്ടൽ തോന്നി.

കാപ്പി കുടിക്കുമ്പോഴും അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ഓരോ കൊച്ചു വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

മാളിൽ നിന്നിറങ്ങുമ്പോൾ പുറത്ത് നല്ല ഇരുട്ടു വീണിരുന്നു. നഗരത്തിലെ തെരുവുവിളക്കുകൾക്കിടയിലൂടെ തണുത്ത കാറ്റുമേറ്റ് അവളുടെ എൻടോർഖിൽ വീട്ടുപടിക്കൽ എത്തുമ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു.

ഗേറ്റിനു മുന്നിൽ വണ്ടി ഒതുക്കി അവൾ സൈഡ് മിററിലൂടെ എന്നെ നോക്കി.

"ഹരീ... നേരം ഒരുപാടായി. വീട്ടിലെത്തുമ്പോൾ അച്ഛൻ എന്തെങ്കിലും പറയുമോ എന്ന് പേടിയുണ്ട്. ഞാൻ വേഗം വിടട്ടെ…. എത്തീട്ട് വിളിക്കാട്ടോ…"

"ശരിയെടീ... സൂക്ഷിച്ചു പോ,"

ഞാൻ പറഞ്ഞു.

അവൾ ആക്സിലറേറ്റർ തിരിച്ച് റോഡിലേക്ക് പാഞ്ഞുപോയി. വണ്ടിയുടെ ശബ്ദം അകലുന്നത് വരെ നോക്കിനിന്നിട്ട് ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.

ഉമ്മറത്തെ വാതിൽ പകുതി തുറന്നുകിടക്കുകയായിരുന്നു. അകത്തേക്ക് കാലെടുത്തുവെച്ചപ്പോൾത്തന്നെ ആ ശൂന്യത എന്നെ തുറിച്ചുനോക്കി. മേമ അവിടെയില്ല. ഈ സമയത്ത് മേമ സ്വന്തം വീട്ടിലേക്ക് പോയെങ്കിൽ കാരണം ഊഹിക്കാവുന്നതേയുള്ളൂ ആ മൈരൻ രാജീവ് ചെറിയച്ഛൻ നല്ല ഒന്നാന്തരം കുടിയും കഴിഞ്ഞ് ലക്കുകെട്ട് വീട്ടിൽ എത്തിക്കാണും.

പാവം മേമ... ഓർക്കുമ്പോൾത്തന്നെ എന്റെ പല്ലുകൾ ഞെരിഞ്ഞു.

കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു ദിവസം കുടിക്കാൻ കാശ് കൊടുത്തില്ലെന്ന പേരിൽ മേമയുടെ ദേഹത്ത് അയാൾ കൈവെച്ചതായിരുന്നു. ബഹളം കേട്ട് ഓടിച്ചെന്ന ഞാൻ അയാളുടെ കൂമ്പിനിട്ട് നല്ല ഇടിയൊരെണ്ണം വെച്ചുകൊടുത്തു.

താഴെ വീണ അയാളുടെ ഷർട്ടിന്റെ

💬 Comments

View all comments