Chapter Title : ഇതൾ 🍃 3 [Mayakannan]
കോളറിൽ കുത്തിപ്പിടിച്ച് ഞാൻ തീപ്പൊരി പോലെ അന്ന് പറഞ്ഞിരുന്നു.
"ഇനി എന്റെ മേമയുടെ ദേഹത്ത് കൈവെച്ചാൽ ആ കൈ ഞാൻ ഇങ്ങ് എടുക്കും!"
ആ അടി കിട്ടിയതിനു ശേഷം മേമയെ ദേഹോപദ്രവം ചെയ്യാൻ അയാൾക്ക് ഇന്നു വരെ ധൈര്യം വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒരു പരിധി വരെ മേമയ്ക്ക് അതൊരു വലിയ ആശ്വാസമായിരുന്നു.
ഹാളിലെ സോഫയിലിരുന്ന് ടിവി കാണുകയായിരുന്ന അമ്മ ഞാൻ അകത്തേക്ക് വരുന്നത് കണ്ട് തലയുയർത്തി നോക്കി.
"ഹരണി പോയോ ടാ ?"
"ആഹ്... പോയി. താമസിച്ചു എന്നാ പറഞ്ഞത്,"
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് വേഗത്തിൽ എന്റെ മുറിയിലേക്ക് നടന്നു.
കൂടുതൽ നേരം അവിടെ നിന്നാൽ എന്റെ കാര്യം കട്ടപ്പൊകയാകും എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അമ്മ വീണ്ടും കല്യാണക്കാര്യമോ മറ്റോ എടുത്തിട്ട് അടുത്ത വഴക്കിലേക്ക് കാര്യങ്ങൾ കൊണ്ടുപോകും. വെറുതെ എന്തിനാണ് സ്വസ്ഥത കളയുന്നത്.
" നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ?"
മുറിയിലേക്ക് തിരിഞ്ഞു നടന്ന എന്നോട് അമ്മ പിന്നിൽ നിന്ന് ഒച്ചവെച്ചു ചോദിച്ചു.
"ദാ വരുന്നു... ഒന്ന് ഫ്രഷ് ആവട്ട്,"
അത്രയും പറഞ്ഞ് ഞാൻ റൂമിലേക്ക് കയറി.
കണ്ണാടിക്ക് മുന്നിൽ നിന്ന് ടീഷർട്ട് ഊരിമാറ്റി, ബാത്ത്റൂമിൽ കയറി തണുത്ത വെള്ളത്തിൽ മുഖവും കൈകാലുകളും കഴുകി. ഒരു അയഞ്ഞ ബർമുഡയും ടീഷർട്ടുമിട്ട് നേരെ ഡൈനിങ് ടേബിളിനടുത്തേക്ക് ചെന്നു.
ചൂടുള്ള ദോശയും ചമ്മന്തിയും പ്ലേറ്റിലേക്ക് വിളമ്പി വെച്ചിട്ടുണ്ടായിരുന്നു.
കസേര വലിച്ചിട്ടിരുന്ന് ഒരു കഷ്ണം വായിലേക്ക് വെക്കുമ്പോഴാണ് ഉമ്മറത്തെ നിശബ്ദത ഞാൻ ശ്രദ്ധിച്ചത്.
"അച്ഛൻ ഇന്ന് വരില്ലേ?"
ഞാൻ പതുക്കെ ചോദിച്ചു.
മേശപ്പുറത്തേക്ക് വെള്ളം എടുത്തുവെച്ചുകൊണ്ട്
💬 Comments
View all comments