Chapter Title : ഇതൾ 🍃 3 [Mayakannan]
അമ്മ ഒരു നെടുവീർപ്പോടെ കസേരയിലേക്ക് ഇരുന്നു.
"ഇല്ല... എറണാകുളത്തെ ആ ഡീലർമാരുമായിട്ടുള്ള ബിസിനസ്സ് ചർച്ചകൾ കുറച്ചു നീണ്ടുപോയെന്ന്. ഇനി ഒരാഴ്ച കഴിഞ്ഞേ വരൂ."
അച്ഛൻ വരാൻ ഒരാഴ്ച എടുക്കുമെന്നറിഞ്ഞപ്പോൾ ഉള്ളിലൊരു വലിയ ആശ്വാസം തോന്നി. ആ ശാസനകളും മുഖംവീർപ്പിക്കലുകളും ഇല്ലാതെ കുറച്ചുദിവസം സ്വസ്ഥമായി പോകാം.
പെട്ടെന്ന് അമ്മ എന്നെത്തന്നെ ഉറ്റുനോക്കാൻ തുടങ്ങി. ആ കണ്ണുകളിൽ ഒരു അമ്മയുടെ ഉള്ളുലയ്ക്കുന്ന ആശങ്കകൾ പടരുന്നത് ഞാൻ കണ്ടു.
"ഹരീ..."
അമ്മയുടെ ശബ്ദം വളരെ ശാന്തമായിരുന്നു.
"എന്താ അമ്മേ?"
"നീ ഈ അഞ്ചു മാസത്തെ ട്രെയിനിംഗ് കഴിഞ്ഞാൽ... പിന്നെ നേരെ യുകെക്ക് തന്നെ പോകുമോടാ?"
ഞാൻ കഴിക്കുന്നത് നിർത്തി അമ്മയുടെ മുഖത്തേക്ക് നോക്കി.
"അതല്ലേ അമ്മേ ഞാൻ മുൻപും പറഞ്ഞത്. ഈ അഞ്ചു മാസം ട്രിവാൻഡ്രം ഓഫീസിൽ വർക്ക് പഠിപ്പിക്കാനാണ്. അത് കൃത്യമായി കഴിഞ്ഞാൽ പിന്നെ അവർ തന്നെ ലണ്ടൻ ഓഫീസിലേക്ക് പ്ലേസ് ചെയ്യും. വിസയും കാര്യങ്ങളും കമ്പനി നോക്കിക്കോളും."
അമ്മ ഡൈനിങ് മേശയിലേക്ക് കണ്ണുംനട്ട് കുറച്ചുനേരം നിശബ്ദയായി ഇരുന്നു. ആ മുഖത്ത് ഒരുപാട് ചിന്തകൾ വന്ന് നിറയുകയായിരുന്നു.
"പെട്ടെന്ന് കേൾക്കുമ്പോൾ അഞ്ചു മാസമെന്നൊക്കെ പറയുന്നത് വലിയൊരു സമയമായി തോന്നില്ല. പക്ഷെ കണ്ണടച്ചു തുറക്കുമ്പോഴേക്ക് തീരും,"
അമ്മ ശബ്ദം താഴ്ത്തി പറഞ്ഞു.
"ഒറ്റ മോനാടാ നീ. പഠിത്തം കഴിഞ്ഞ് കൺമുന്നിൽ നിന്ന് ഇങ്ങനെ കടൽ കടന്ന് അങ്ങ് പോയിക്കഴിഞ്ഞാൽ….. നിന്റെ അച്ഛൻ നിന്നോട് ദേഷ്യപ്പെടുന്നതും ബിസിനസ്സ് ഏൽപ്പിക്കാൻ വാശി പിടിക്കുന്നതുമൊക്കെ വെറുപ്പുകൊണ്ടല്ല ഹരീ.
വയസ്സുകാലത്ത് സ്വന്തം മകൻ കൂടെ വേണം, ഒരു തണലായി നിൽക്കണം എന്നുള്ള ആഗ്രഹം കൊണ്ടാ. അല്ലാതെ നിന്റെ
💬 Comments
View all comments