Chapter Title : ഇതൾ 🍃 3 [Mayakannan]
സ്വപ്നങ്ങൾ നശിപ്പിക്കാനല്ല."
അമ്മ തുടർന്നു, ആ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു.
"പിന്നെ... ആ കുട്ടിയുടെ കാര്യം. ഹരണികയ്ക്കിപ്പോ പത്തിരുപത്തിരണ്ട് വയസ്സായി. ചെറുപ്പം മുതലേ നിന്റെ പിന്നാലെ നടന്ന് ആ കൊച്ചിന്റെ പ്രായം പോവുകയല്ലാതെ, നീ പെട്ടെന്ന് ഇവിടുന്ന് പോയിക്കഴിഞ്ഞാൽ പിന്നെ അവൾക്ക് എന്ത് സമാധാനമാടാ ഉണ്ടാവുക?
എന്റെ ആങ്ങളയുടെ മുഖത്ത് നോക്കാൻ എനിക്ക് പറ്റോ? നീയും പോയിക്കഴിഞ്ഞാൽ പിന്നെ ഈ വലിയ വീട്ടിൽ ഞാൻ തനിച്ചാവും ഹരീ..."
അമ്മയുടെ ആ വാക്കുകളിൽ ഒരു പെറ്റതള്ളയുടെ യഥാർത്ഥ വേദനയുണ്ടായിരുന്നു. സ്വന്തം ആങ്ങളയിക്ക് കൊടുത്ത വാക്കും, ഭർത്താവിന്റെ ശാഠ്യങ്ങളും, ഒറ്റപ്പെട്ടുപോകുമോ എന്ന ഭയവുമെല്ലാം ആ വാക്കുകളിൽ അലിഞ്ഞുചേർന്നിരുന്നു.
എന്റെ തൊണ്ടയിൽ ഭക്ഷണം ഒരു നിമിഷം കുരുങ്ങിപ്പോയി. അമ്മയുടെ സങ്കടം എന്നെ നോവിക്കുന്നുണ്ടായിരുന്നു. എങ്കിലും, കുടുംബത്തിന്റെ വാശിക്ക് വേണ്ടി എന്റെ ജീവിതവും സ്വപ്നങ്ങളും ഹോമിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.
പ്ലേറ്റിലേക്ക് നോക്കി ഞാൻ നിശബ്ദനായി ഇരിക്കുമ്പോൾ, ആ ഊൺമേശയ്ക്ക് ചുറ്റും അമ്മയുടെ ആഴമേറിയ നിശ്വാസങ്ങൾ വല്ലാത്തൊരു ഭാരമായി തങ്ങിനിന്നു.
അമ്മയുടെ കണ്ണുകളിൽ കണ്ട ആ നനവും, ശബ്ദത്തിലെ ആ ഇടർച്ചയും എന്റെ ഉള്ളിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കിയിരുന്നു. അമ്മ പറഞ്ഞതിൽ ഒട്ടും കാപട്യമുണ്ടായിരുന്നില്ല;
ഒരു പെറ്റതള്ളയുടെ സ്വാഭാവികമായ ആധികളും നിസ്സഹായാവസ്ഥയുമായിരുന്നു അത്.
മേശപ്പുറത്തിരുന്ന അമ്മയുടെ വിറയ്ക്കുന്ന കൈകളിലേക്ക് ഞാൻ പതുക്കെ എന്റെ കൈ ചേർത്തുവെച്ചു. എന്റെ മുഖത്ത് ദേഷ്യത്തിന്റെയോ വാശിയുടെയോ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.
"അമ്മേ..."
വളരെ ശാന്തമായി, അമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ വിളിച്ചു.
അമ്മ നനഞ്ഞ കൺപീലികൾ ഉയർത്തി എന്നെ നോക്കി.
"അമ്മ പറഞ്ഞതൊക്കെ ഞാൻ കേട്ടു... എനിക്ക് മനസ്സിലാകുന്നുമുണ്ട്.
💬 Comments
View all comments