0%

Chapter Title : ഇതൾ 🍃 3 [Mayakannan]

എന്നെ വളർത്തി വലുതാക്കാൻ അച്ഛനും അമ്മയും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് നന്നായിട്ടറിയാം. പഠിപ്പിച്ചു, ഒരു കുറവും വരുത്താതെ നോക്കി...

അതൊന്നും ഞാൻ മറന്നിട്ടുമില്ല, അങ്ങനെയങ്ങ് മറക്കാൻ എനിക്ക് പറ്റുകയുമില്ല. പക്ഷേ അമ്മ ഒന്നു ചിന്തിച്ചു നോക്കിക്കേ... ഞാൻ യുകെയിലേക്ക് പോകുന്നത് അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു കളയാനൊന്നുമല്ലല്ലോ.

എന്റെ സ്വന്തം കാലിൽ ഒന്ന് നിൽക്കാൻ, ഞാൻ പഠിച്ചതിന് ഒരു വിലയുണ്ടാക്കാൻ മാത്രമാണ്."

അമ്മ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ഞാൻ തുടർന്നു.

"അച്ഛൻ ഉണ്ടാക്കിവെച്ച ആ ബിസിനസ്സിൽ കയറിയിരുന്ന്, എനിക്ക് താല്പര്യവുമില്ലാത്ത കണക്കുകളും നോക്കി ഞാൻ ഇവിടെ ജീവിച്ചാൽ... ഉള്ളിലെ മുഴുവൻ നിരാശയും ദേഷ്യവും ഞാൻ തീർക്കുന്നത് അമ്മയോടും അച്ഛനോടും ആയിരിക്കില്ലേ?

സ്വയം സന്തോഷമില്ലാത്ത ഒരാൾക്ക് എങ്ങനെയാ അമ്മേ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുക? പിന്നെ ഹരണികയുടെ കാര്യം... ചെറുപ്പത്തിൽ മുതിർന്നവർ പറഞ്ഞുറപ്പിച്ച ഒരു വാക്കിന്റെ പേരിൽ മാത്രം ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടിയാൽ, നാളെ അവളോട് എനിക്ക് സ്നേഹം തോന്നിയില്ലെങ്കിൽ അവളുടെ ജീവിതമല്ലേ അമ്മേ തകരുന്നത്?

എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിന് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കില്ലേ അത്?"

അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി. ആ ചോദ്യങ്ങൾക്ക് പെട്ടെന്ന് നൽകാൻ അമ്മയുടെ പക്കൽ മറുപടികളൊന്നും ഉണ്ടായിരുന്നില്ല.

"എനിക്ക് കുറച്ചു സമയം താ അമ്മേ... എന്റെ വഴിയേ ഒന്ന് നടന്നു നോക്കട്ടെ. അഞ്ചു മാസമല്ലേ? അതുകഴിയുമ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.

അല്ലാതെ അമ്മയെ ഇവിടെ ഒറ്റക്കാക്കി ഒളിച്ചോടാൻ പോകുന്നവനല്ല ഈ ശ്രീഹരി."

ഞാൻ ഒരു ചെറുപുഞ്ചിരിയോടെ അമ്മയുടെ കൈകളിൽ

💬 Comments

View all comments