Chapter Title : ഇതൾ 🍃 3 [Mayakannan]
അമർത്തിപ്പിടിച്ചു. അമ്മ ഒരു ദീർഘശ്വാസത്തോടെ കൈ പിന്നിലേക്ക് വലിച്ചു, സാരിത്തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു.
"കഴിക്ക്...,"
അമ്മ പതുക്കെ പറഞ്ഞു.
പൂർണ്ണമായി അമ്മ എന്റെ വാക്കുകൾ ഉൾക്കൊണ്ടു എന്ന് പറയാൻ കഴിയില്ലെങ്കിലും, ഉള്ളിലെ ആ വലിയ കനപ്പൊന്ന് അയഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ബാക്കി ഭക്ഷണം കഴിച്ചുതീർത്ത്, പാത്രങ്ങൾ സിങ്കിൽ കഴുകിവെച്ച് എന്റെ മുറിയിലേക്ക് നടന്നു.
മുറിയിലെത്തി വാതിലടച്ച് ലൈറ്റ് ഓഫാക്കി. ഇരുട്ടിൽ കട്ടിലിലേക്ക് വീഴുമ്പോൾ ജനാലയിലൂടെ വരുന്ന നിലാവിന്റെ നേർത്ത വെളിച്ചം സീലിംഗിൽ വീണുകിടക്കുന്നുണ്ടായിരുന്നു. ഫാനിന്റെ നേർത്ത കാറ്റിലും എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.
അമ്മ ഊൺമേശയിൽ വെച്ച് പറഞ്ഞ ഓരോ വാക്കുകളും കാതുകളിൽ വീണ്ടും വീണ്ടും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
അമ്മ പറഞ്ഞതിലും കാര്യമുണ്ടല്ലോ...
അതുവരെ എന്റെ ഭാഗത്തുനിന്നു മാത്രം ചിന്തിച്ച കാര്യങ്ങളെല്ലാം ഇപ്പോൾ അമ്മയുടെ കണ്ണിലൂടെ ഞാൻ കണ്ടുതുടങ്ങി. സത്യമാണ്... ഇരുപത്തിരണ്ട് കൊല്ലം ഒരു പോറൽ പോലുമേൽക്കാതെ നെഞ്ചിലേറ്റിയ മകനാണ്.
അച്ഛന്റെ ആ കഷ്ടപ്പാടുകൾ... നാട്ടുകാരുടെയും സ്വന്തക്കാരുടെയും മുന്നിൽ തലയുയർത്തി നിൽക്കാൻ ആ മനുഷ്യൻ കൊതിക്കുന്നത് സ്വാഭാവികമല്ലേ? പ്രായമാകുമ്പോൾ കൂടെയുണ്ടാകുമെന്ന് കരുതിയ മകൻ കടൽ കടന്നുപോകുമ്പോൾ ആ നെഞ്ചിലുണ്ടാകുന്ന ശൂന്യത എത്ര വലുതായിരിക്കും!
അവരെ ബഹുമാനിക്കേണ്ടതും, അവരുടെ ആഗ്രഹങ്ങൾക്ക് വില കൊടുക്കേണ്ടതും എന്റെ കടമയല്ലേ?.
പിന്നെ ഹരണിക... കുട്ടിക്കാലം മുതലേ എന്നെ മാത്രം മനസ്സിൽ കൊണ്ടുനടന്ന ആ പെൺകുട്ടി. അവളുടെ ഓരോ നോട്ടത്തിലും വാക്കുകളിലും ഉള്ളത് അടങ്ങാത്ത സ്നേഹമാണ്.
താല്പര്യമില്ലെന്ന് പറഞ്ഞ് ഒറ്റയടിക്ക് ആ മനസ്സ് തകർത്തെറിയുമ്പോൾ, ഞാൻ ചെയ്യുന്നത് കൊടും ക്രൂരതയല്ലേ?
സ്വന്തം സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ വെമ്പുന്ന മനസ്സാണോ, അതോ തന്നെ ജീവനായി കാണുന്ന കുടുംബത്തിന്റെ കണ്ണീരാണോ
💬 Comments
View all comments