0%

Chapter Title : ഇതൾ 🍃 3 [Mayakannan]

വലുത്? ഈ ഇരുണ്ട മുറിയിൽ കിടന്ന് ചിന്തകൾ എന്നെ വരിഞ്ഞുമുറുക്കുകയായിരുന്നു.

സ്വയം കണ്ടെത്താനുള്ള പോരാട്ടത്തിൽ സ്വന്തമായുള്ള പലതും നഷ്ടപ്പെടുത്തേണ്ടി വരുമോ എന്നൊരു ഭയം ആദ്യമായി എന്റെ ഉള്ളിൽ വിറങ്ങലിച്ചു നിന്നു. ആ ചോദ്യങ്ങൾക്കൊന്നും പെട്ടെന്ന് ഉത്തരങ്ങൾ കിട്ടാതെ, മനസ്സിലെ കനലടങ്ങാത്ത ഒരു കടലുമായി ഞാൻ കണ്ണുകളടച്ചു…

രാവിലെ ഉണർന്നെണീറ്റ് ഫ്രഷ് ആയി കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ, തലേദിവസത്തെ ആ ഭാരമെല്ലാം ഒഴിഞ്ഞുപോയതുപോലൊരു പ്രത്യേക തെളിച്ചം മനസ്സിലുണ്ടായിരുന്നു. ഇന്ന് ഓഫീസിലെ രണ്ടാമത്തെ ദിവസമാണ്.

ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി ഇടുമ്പോൾ ചിന്തകൾ അറിയാതെ കഴിഞ്ഞ ദിവസങ്ങളിലേക്ക് ഊളിയിട്ടു.

ഇന്നലെ രാവിലെ ആദ്യമായി ഓഫീസിലെ മാനേജർ ക്യാബിനിൽ വെച്ച് അനുപമയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ആ നിമിഷം... എന്റെ നെഞ്ചിൽ തീ കോരിയിട്ടതുപോലെയുള്ള അവളുടെ ആ നോട്ടവും, ആ മുഖത്ത് മിന്നിമറഞ്ഞ കൊടും ഗൗരവവും കണ്ടപ്പോൾ എന്റെ കിളിപോയതാണ്.

തീർന്നു, എന്റെ ഈ അഞ്ചു മാസത്തെ ട്രെയിനിംഗ് കാലം ഒരു പച്ച നരകമായി മാറുമെന്നാണ് ഞാൻ ഉറപ്പിച്ചത്. അന്ന് കാന്റീനിൽ ഉണ്ടായ ആ ഈഗോയും പകയും വെച്ച് അവൾ എന്നെ ഇവിടെ ഓരോ നിമിഷവും പച്ചയ്ക്ക് ചവച്ചരയ്ക്കുമെന്ന് ഞാൻ വെറുതെ ഭയന്നു.

പക്ഷേ, എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് ഇന്നലെ വൈകുന്നേരം ലുലു മാളിൽ വെച്ച് അനുപമ കാണിച്ച ആ പെരുമാറ്റമാണ്. അന്ന് ആ ക്യാന്റീനിൽ ആളുകളുടെ മുന്നിൽ വെച്ച് എന്നെ മൊത്തത്തിൽ അടച്ചാക്ഷേപിച്ച ആ 'താടക' തന്നെയാണോ ഇത് എന്ന് അവിശ്വസനീയതയോടെ ഞാൻ ഓർത്തുപോയി.

ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ അതിലൊരു വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. ഒരുപക്ഷേ, കഴിഞ്ഞതൊക്കെ മറക്കാൻ അവൾ മനപ്പൂർവ്വം

💬 Comments

View all comments