0%

Chapter Title : ഇതൾ 🍃 4 [Mayakannan]

തൊട്ടടുത്ത് സോഫയിലേക്ക് ചാരിയിരുന്നു. അവളുടെ കൈമുട്ട് എന്റെ കയ്യിൽ ചെറുതായി തൊട്ടുരുമ്മിയപ്പോൾ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.

​"ഹാവൂ... ഇപ്പഴാ ഒന്ന് ജീവൻ വെച്ചത്,"

അവൾ സോഫയിലേക്ക് തലചായ്ച്ച് കണ്ണുകൾ അടച്ചു.

​ഞാൻ അവളെ നോക്കി പതുക്കെ പറഞ്ഞു.

​"അനു... നമുക്ക് ഒന്ന് പുറത്തുപോയാലോ?. എന്തെങ്കിലും കഴിച്ച്, ഈ സ്ഥലമൊക്കെ ഒന്ന്

ചുറ്റിയിട്ട് വരാം."

​അനു കണ്ണുതുറന്ന് എന്നെ നോക്കി കള്ളച്ചിരിയോടെ തലയാട്ടി.

​"ഹരി... ഇനി അങ്ങോട്ട് എപ്പോഴും ഇങ്ങനെ പുറത്തുപോയി വാങ്ങിത്തിന്നാൻ നിൽക്കണ്ട കേട്ടോ,"

അവൾ പറഞ്ഞു.

"ഒരു മാസത്തേക്കുള്ള ഗ്രോസറിയും പച്ചക്കറിയുമൊക്കെ വാങ്ങി ഫ്രിഡ്ജിൽ വെക്കാം. ഞാൻ കുക്ക് ചെയ്തോളാം. പുറത്തെ ഫുഡ് സ്ഥിരമായി കഴിച്ചാൽ വയറ് കേടാകും.”

​"അത്... അനുവിന് അതൊരു ബുദ്ധിമുട്ടാവില്ലേ?

ഓഫീസിലെ ജോലിയും കഴിഞ്ഞ് ഇതും കൂടി ചെയ്യുമ്പോൾ..."

ഞാൻ ചോദിച്ചു..

​"എന്ത് ബുദ്ധിമുട്ട്!"

അവൾ എന്റെ തോളിലൊരു തട്ട് തന്നു.

"വീട്ടിൽ നിൽക്കുമ്പോഴും ഞാൻ തന്നെയാ കുക്ക് ചെയ്യാറ്. അതുകൊണ്ട് എനിക്കൊരു ബുദ്ധിമുട്ടുമില്ല. അപ്പൊ ഒരു കാര്യം ചെയ്യാം..., നമുക്ക് പോയി എന്തെങ്കിലും കഴിചിട്ട്, ബാക്കി കുക്കിംഗ് സാധനങ്ങളും വാങ്ങി വരാം."

​"എന്നാൽ അങ്ങനെ!"

​ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റു. ഫോണും വാലറ്റുമെടുത്ത് ഫ്ലാറ്റിന്റെ വാതിൽ ഭദ്രമായി പൂട്ടി ലിഫ്റ്റിലേക്ക് നടന്നു. താഴെ എത്തി അനു ഫോണിൽ ഉബർ ബുക്ക് ചെയ്തു. അഞ്ചു മിനിറ്റിനുള്ളിൽ കാറെത്തി.

​കാക്കനാടിന്റെ ശാന്തമായ വഴികളിൽ നിന്ന് വണ്ടി മെയിൻ റോഡിലേക്ക് കയറിയപ്പോൾത്തന്നെ കൊച്ചിയുടെ യഥാർത്ഥ നൈറ്റ്ലൈഫ് മുന്നിലേക്ക് തെളിഞ്ഞു. റോഡരികിലെ നിയോൺ ബോർഡുകളും, വലിയ മാളുകളുടെ തിളക്കവും, തെരുവിനെ പകൽപോലെയാക്കുന്ന തെരുവുവിളക്കുകളും. കാറിന്റെ വിൻഡോ ഗ്ലാസ്സിലൂടെ

💬 Comments

View all comments