0%

Chapter Title : ഇതൾ 🍃 4 [Mayakannan]

വലതുവശത്തെ രണ്ടാമത്തെ മുറിയിലേക്ക് കയറി. കട്ടിലും വാഡ്രോബുമൊക്കെയുള്ള നല്ലൊരു ഒതുങ്ങിയ മുറി. ബാഗ് കട്ടിലിലേക്ക് വെച്ച് ഞാൻ ബാത്ത്റൂമിലേക്ക് കയറി ഷവറിലെ തണുത്ത വെള്ളത്തിലേക്ക് തലവെച്ചു. ശരീരത്തിലെ ക്ഷീണമെല്ലാം ആ തണുപ്പിൽ ഒലിച്ചുപോകുമ്പോഴും, മനസ്സിൽ മറ്റൊരു ചിന്ത മാത്രമായിരുന്നു. അവളെ ഇത്രത്തോളം സങ്കടപെടുത്തുന്ന എന്തോ ഒന്ന് അവളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്….

ഒടുവിൽ ഞാനും അനുവും ഒരുമിച്ച്... ഒരേ ഫ്ലാറ്റിന്റെ മേൽക്കൂരയ്ക്ക് കീഴിൽ എത്തിച്ചേർന്നിരിക്കുന്നു! സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാനാവാത്ത വല്ലാത്തൊരു വികാരത്തോടെ ഞാൻ തോർത്തുമെടുത്ത് പുറത്തേക്കിറങ്ങി…..

കുളി കഴിഞ്ഞ് നല്ലൊരു കാഷ്വൽ ടീഷർട്ടും പാന്റുമിട്ട് ഞാൻ ഹാളിലെ സോഫയിലേക്ക് വന്നിരുന്നു. യാത്രയുടെ തളർച്ചയൊക്കെ ആ തണുത്ത വെള്ളത്തിൽ ഒലിച്ചുപോയിരുന്നു. പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അമ്മയെ വിളിച്ചു. ട്രെയിൻ ഇറങ്ങിയതും ഫ്ലാറ്റിൽ സുരക്ഷിതമായി എത്തിയതുമൊക്കെ പറഞ്ഞപ്പോൾ അമ്മക്ക് വലിയ ആശ്വാസമായി. പിന്നാലെ ഫോൺ വാങ്ങിയ മേമയോടും കുറച്ചുനേരം സംസാരിച്ചു; രണ്ടുപേരോടും വേറെ ആധിയൊന്നും വേണ്ടെന്ന് പറഞ്ഞ് കോൾ വെക്കുമ്പോഴാണ് ബെഡ്‌റൂമിന്റെ വാതിൽ പതുക്കെ തുറന്നത്.

ഞാൻ അറിയാതെ അങ്ങോട്ടേക്ക് നോക്കിപ്പോയി.

​കുളി കഴിഞ്ഞ്, ലളിതമായൊരു ഇളം മഞ്ഞ കുർത്തിയും വെള്ള പലാസോയുമിട്ടാണ് അനു പുറത്തേക്ക് വന്നത്. നനഞ്ഞ മുടിയിഴകൾ ഒരു ചെറിയ ക്ലിപ്പിൽ ഒതുക്കിപ്പിടിച്ചിട്ടുണ്ട്. കണ്ണടയ്ക്ക് പിന്നിലെ കണ്ണുകൾക്ക് നല്ലൊരു തെളിച്ചം വന്നിരുന്നു. അവൾ ഹാളിലേക്ക് നടന്നു വരുമ്പോൾത്തന്നെ, അവളുടെ ശരീരത്തിൽ നിന്നൊഴുകിയെത്തിയ ആ നേർത്ത പെർഫ്യൂമിന്റെ കുളിർമയുള്ള സുഗന്ധം ആ മുറിയിലാകെ പരന്നു. എത്രയോ തവണ ശ്വസിച്ചതാണെങ്കിലും, ആ സുഗന്ധം ഓരോ തവണയും എന്റെ ഉള്ളിൽ വല്ലാത്തൊരു വിറയലുണ്ടാക്കുകയായിരുന്നു.

​യാതൊരു സങ്കോചവുമില്ലാതെ, അവൾ നേരെ വന്ന് എന്റെ

💬 Comments

View all comments