Chapter Title : ഇതൾ 🍃 4 [Mayakannan]
റോഡിലൂടെയും പാലാരിവട്ടം ബൈപ്പാസിലൂടെയും വണ്ടി പായുമ്പോൾ പുറത്ത് കൊച്ചിയുടെ നിയോൺ വെളിച്ചങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു. വൈകുന്നേരത്തെ കനത്ത ട്രാഫിക്കിൽ പെട്ട് ഇഴഞ്ഞുനീങ്ങിയെങ്കിലും, ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ കാർ കാക്കനാട്ടെ ശാന്തമായൊരു റെസിഡൻഷ്യൽ ഏരിയയിലേക്ക് കടന്നു.
റോഡരികിലെ ഒരു പത്തു നില അപ്പാർട്ട്മെന്റിന്റെ ഗേറ്റിനു മുന്നിൽ വണ്ടി വന്നു നിന്നു. ബാഗുകളുമെടുത്ത് ഞങ്ങൾ ലിഫ്റ്റിലേക്ക് നടന്നു. മുൻകൂട്ടി അനു സംസാരിച്ചു വെച്ചിരുന്നതുകൊണ്ട് താഴത്തെ സെക്യൂരിറ്റി റൂമിൽ നിന്ന് കെയർടേക്കർ വന്ന് ഫ്ലാറ്റിന്റെ താക്കോൽ അനുവിന്റെ കയ്യിലേക്ക് കൊടുത്തു.
ലിഫ്റ്റ് കയറി അഞ്ചാം നിലയിലെത്തിയപ്പോൾ ഇടനാഴിയിലെ ശാന്തതയിലേക്ക് ഞങ്ങളുടെ ചെരിപ്പുകളുടെ ശബ്ദം മാത്രം മുഴങ്ങി. '5B' എന്ന നമ്പർ ബോർഡുള്ള ഫ്ലാറ്റിന്റെ വാതിൽ അനു താക്കോലിട്ട് തുറന്നു.
വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി സ്വിച്ചിട്ടപ്പോൾ, ഹാളിൽ നല്ല വെളിച്ചം പരന്നു. അകത്തേക്ക് വല്ലാത്തൊരു ഇളംതണുപ്പും ചെറിയൊരു പരിചിതമല്ലാത്ത സുഗന്ധവും തങ്ങിനിന്നിരുന്നു. നല്ല നീറ്റ് ആയിട്ട് ഫർണിഷ് ചെയ്ത ഒരു 2BHK അപ്പാർട്ട്മെന്റ്.
ഇരു വശങ്ങളിലായി നല്ലൊരു സോഫാ സെറ്റും, ഡൈനിംഗ് ടേബിളും, അപ്പുറത്ത് വലിയൊരു ബാൽക്കണിയും കാണാമായിരുന്നു.
അനു ബാഗ് താഴെവെച്ച് സാരിത്തുമ്പ് ഒന്നുകൂടി തോളിലേക്ക് ഒതുക്കി ഒരു ദീർഘശ്വാസമെടുത്തു. ട്രെയിനിലെ ആ ഇരിപ്പും യാത്രയും അവളെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ടെന്ന് ആ നിൽപിൽ വ്യക്തമായിരുന്നു.
"ഹോ... ആകെ വലിഞ്ഞു മുറുകിയതുപോലെ തോന്നുവാ,"
അവൾ തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു.
"..ടാ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ..."
അത്രയും പറഞ്ഞുകൊണ്ട് അവൾ ട്രോളി ബാഗുമായി ഇടത് വശത്തെ മാസ്റ്റർ ബെഡ്‌റൂമിലേക്ക് കയറി വാതിൽ ചാരി.
ഞാൻ എന്റെ വലിയ ബാഗുമെടുത്ത്
💬 Comments
View all comments