Chapter Title : ഇതൾ 🍃 4 [Mayakannan]
ഓളങ്ങളും, കൊച്ചി നഗരത്തിന്റെ കൂറ്റൻ കെട്ടിടങ്ങളും കാഴ്ചയിലേക്ക് തെളിഞ്ഞുതുടങ്ങി. വേഗത കുറച്ച് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് ഇഴഞ്ഞു കയറിയപ്പോൾ, ബാഗുകളുമായി ആളുകൾ എഴുന്നേറ്റു തുടങ്ങി.
ട്രെയിൻ പൂർണ്ണമായി നിന്നതും ആ കുലുക്കത്തിൽ അനു പതുക്കെ കണ്ണുതുറന്നു. അവൾ കണ്ണടയൊന്ന് ഒതുക്കിവെച്ച്, സാരിത്തുമ്പ് തോളിലേക്ക് ഭംഗിയായി ഇട്ട് എന്നെ നോക്കി നേർത്തൊരു നെടുവീർപ്പിട്ടുകൊണ്ട്
പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞു…
എറണാകുളം സൗത്ത് സ്റ്റേഷന്റെ എക്സിറ്റ് ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോൾ നഗരത്തിന്റെ പതിവ് ആരവങ്ങൾ ഞങ്ങളെ പൊതിഞ്ഞു. രാത്രിയിലെ ഈർപ്പമുള്ള ചൂടും, ആളുകളുടെ ധൃതിയും, കാത്തുനിൽക്കുന്ന ഓട്ടോക്കാരുടെ വിളികളും ചുറ്റും നിറഞ്ഞുനിന്നിരുന്നു.
അപ്പോഴാണ്, ട്രെയിനിലെ ആ നീണ്ട മൗനത്തിന് ശേഷം അനു എന്നെ നോക്കി സംസാരിച്ചത്. അവളുടെ മുഖത്ത് ആ പഴയ മ്ലാനത മാഞ്ഞ്, യാത്രാക്ഷീണം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
"ഡാ... ഒരു ടാക്സി വിളിച്ച് പോകാം. അഡ്രസ്സ് പറഞ്ഞുകൊടുത്താൽ അപ്പാർട്ട്മെന്റിന്റെ ഫ്രണ്ടിൽ കൊണ്ടുവിടുമല്ലോ."
അവൾ വീണ്ടും പഴയതുപോലെ സംസാരിച്ചു തുടങ്ങിയപ്പോൾ എന്റെ ഉള്ളിലൊരു ആശ്വാസം തോന്നി.
"അതാ നല്ലത്...,"
ഞാൻ റോഡിലേക്ക് നോക്കി.
"ദേ... ആ ടാക്സി വിളിക്കാം."
റോഡരികിലേക്ക് നീങ്ങിനിന്ന ഒരു വെള്ള ഡിസയർ കാർ കണ്ട് ഞാൻ കൈ കാണിച്ചു. വണ്ടി ഞങ്ങളുടെ അരികിലേക്ക് ഒതുക്കി നിർത്തിയതും ഞാൻ കാറിന്റെ ഡിക്കി തുറന്ന് അനുവിന്റെ ട്രോളിയും എന്റെ ബാഗുകളും ഉള്ളിലേക്ക് എടുത്തു വെച്ചു.
കാറിന്റെ പിൻസീറ്റിലേക്ക് ഞങ്ങൾ രണ്ടുപേരും കയറിയിരുന്നു.
"കാക്കനാട് ഇൻഫോപാർക്കിന് അടുത്തുള്ള എയർടെക്ക് വരെയാണ് ചേട്ടാ..."
ഡ്രൈവറോട് അനു കൃത്യമായ ലൊക്കേഷൻ പറഞ്ഞു കൊടുത്തു.
ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു. സൗത്ത് പിന്നിട്ട് എംജി
💬 Comments
View all comments