Chapter Title : ഇതൾ 🍃 4 [Mayakannan]
കുഞ്ഞിനെ അവരുടെ കൈകളിലേക്ക് ഏൽപ്പിച്ചു കൊടുത്തു. ആ കൈകൾ വീണ്ടും ശൂന്യമായ നിമിഷം, അവൾ സാരിത്തുമ്പ് മടിയിലേക്ക് ഒതുക്കിപ്പിടിച്ച് ജനാലയ്ക്ക് പുറത്തേക്ക് തിരിഞ്ഞു.
അതിനുശേഷം അനു ഒരക്ഷരം പോലും മിണ്ടിയില്ല. യാത്ര തുടങ്ങിയപ്പോൾ ആ മുഖത്തുണ്ടായിരുന്ന പ്രസരിപ്പും കുസൃതിയുമെല്ലാം എങ്ങോ മാഞ്ഞുപോയിരുന്നു. കണ്ണടയ്ക്ക് പിന്നിലെ ആ വിടർന്ന കണ്ണുകളിൽ വല്ലാത്തൊരു ശൂന്യതയും, ഉള്ളുലയ്ക്കുന്നൊരു സങ്കടവും തളംകെട്ടി നിന്നു. പുറത്തേക്ക് പായുന്ന കാഴ്ചകളിലേക്ക് വെറുതെ കണ്ണുംനട്ട് ഇരിക്കുമ്പോഴും, അവളുടെ മനസ്സ് ആരോടും പങ്കുവെക്കാത്ത ഏതോ കയ്പേറിയ ഭൂതകാലത്തിന്റെ ഓർമ്മകളിൽ തട്ടിത്തടഞ്ഞ് വീഴുകയാണെന്ന് എനിക്ക് തോന്നി. പലതവണ എന്തെങ്കിലും ചോദിച്ച് ആ മൂകത മാറ്റണമെന്ന് കരുതിയതാണെങ്കിലും, അവളുടെ ആ സ്വകാര്യമായ നൊമ്പരത്തെ അലോസരപ്പെടുത്തേണ്ടെന്ന് കരുതി ഞാനും ആ മൗനത്തിന് കാവലിരുന്നു.
കൊല്ലവും കായംകുളവും കോട്ടയവുമെല്ലാം പിന്നിട്ട് ട്രെയിൻ വേഗതയിൽ പാഞ്ഞുകൊണ്ടിരുന്നു. ജനാലച്ചില്ലിലൂടെ പുറത്തെ കായൽപ്പരപ്പുകളും മരങ്ങളും അതിവേഗം പിന്നിലേക്ക് മറഞ്ഞു. ഇടയ്ക്ക് എപ്പോഴോ, മനസ്സിന്റെ ഭാരം താങ്ങാനാവാത്തതുപോലെ അവൾ സീറ്റിലേക്ക് തലചായ്ച്ച് കണ്ണുകളടച്ചു. ഉറങ്ങുകയായിരുന്നോ അതോ ഉള്ളിലെ നീറ്റലിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയായിരുന്നോ എന്ന് അറിയില്ലായിരുന്നു. തണുത്ത എസിയുടെ കാറ്റിൽ ആ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകളിലേക്കും, ഉറക്കത്തിലും ശാന്തമല്ലാത്ത ആ നെറ്റിത്തടത്തിലേക്കും നോക്കിയിരിക്കെ, എന്റെ ഉള്ളിലെ പ്രണയം വല്ലാത്തൊരു വാത്സല്യമായി മാറുകയായിരുന്നു. പുറത്ത് കളിച്ചും ചിരിച്ചും നിൽക്കുന്ന ഈ പെൺകുട്ടിയുടെ ഉള്ളിൽ, ആരും കാണാതെ വിങ്ങിപ്പൊട്ടുന്ന ഒരു കൊച്ചുഹൃദയമുണ്ടെന്ന തിരിച്ചറിവ് എന്നെ വല്ലാതെ നോവിച്ചു.
സമയം അഞ്ചുമണി കഴിഞ്ഞ് സന്ധ്യയുടെ നേർത്ത ഇരുളും ചുവപ്പും ആകാശത്ത് പടർന്നു തുടങ്ങിയപ്പോഴാണ് ട്രെയിൻ എറണാകുളത്തിന്റെ അതിർത്തികളിലേക്ക് പ്രവേശിച്ചത്. ദൂരെ മെട്രോ തൂണുകളും, കായലിന്റെ
💬 Comments
View all comments