Chapter Title : ഇതൾ 🍃 4 [Mayakannan]
വാത്സല്യമായിരുന്നു. അവൾ ആ കുഞ്ഞിന്റെ കുഞ്ഞുവിരലുകളിൽ പതിയെ ഉമ്മവെച്ചു, ആ പട്ടുപോലുള്ള കവിളിൽ സ്വന്തം കവിൾ ചേർത്തുപിടിച്ചു. കുഞ്ഞിന്റെ ആ ഇളംഗന്ധം ശ്വസിക്കുമ്പോൾ, അവളുടെ കണ്ണുകൾ വീണ്ടും നിയന്ത്രണമില്ലാതെ നിറഞ്ഞു തുളുമ്പുന്നത് എനിക്ക് കാണാമായിരുന്നു. ഒരു തുള്ളി കണ്ണീർ അവളുടെ കൺപീലിയിൽ തങ്ങിനിന്ന് ആ കുഞ്ഞിന്റെ നെറ്റിയിലേക്ക് വീഴാൻ പാകത്തിൽ വിറച്ചുനിന്നു.
അനു പതുക്കെ തലയുയർത്തി എന്നെ നോക്കി. ആ കണ്ണുകൾ പൂർണ്ണമായും നനഞ്ഞിരുന്നു. ഉള്ളിലെ സങ്കടത്തിന്റെ ഭാരം ആ മുഖത്ത് മുഴുവൻ അലയടിക്കുന്നുണ്ടായിരുന്നു.
"എന്ത് കുറുമ്പാ അല്ലേടാ ഇവൾക്ക്..."
ശബ്ദം ഇടറാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞത്. എന്നിട്ടും ആ വാക്കുകളിൽ വല്ലാത്തൊരു നൊമ്പരം കലർന്നിരുന്നു.
അവളുടെ ആ അവസ്ഥ കണ്ടപ്പോൾ എന്റെ നെഞ്ചിലൊരു കനൽ കോരിയിട്ടതുപോലെ തോന്നി. എങ്കിലും ഞാൻ ചുണ്ടിലൊരു സ്വാഭാവികമായ ചിരി വരുത്തി.
"കുഞ്ഞുകുട്ടികൾക്ക് എപ്പോഴും കുറുമ്പ് കൂടുതലാ അനു..."
ഞാൻ വളരെ സൗമ്യമായി പറഞ്ഞു.
എന്റെ മറുപടി കേട്ട് അവൾ ആ കുഞ്ഞിനെ ഒന്നുകൂടി നെഞ്ചോട് ചേർത്തുപിടിച്ച് പുറത്തേക്ക് നോക്കിയിരുന്നു. പിന്നിലേക്ക് പായുന്ന മരങ്ങളെയും പാടങ്ങളെയും നോക്കി ഇരിക്കുമ്പോഴും, ആ ഉള്ളിൽ ആളിക്കത്തുന്ന കൊടുങ്കാറ്റ് എന്താണെന്ന് തിരിച്ചറിയാനാവാതെ ഞാൻ ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു….
കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ സ്ത്രീ വാഷ്‌റൂമിൽ നിന്ന് തിരിച്ചെത്തി. നന്ദിനിറഞ്ഞ ഒരു പുഞ്ചിരിയോടെ അവർ കുഞ്ഞിനെ തിരികെ വാങ്ങാനായി കൈനീട്ടി. അനുവിന്റെ മടിയിൽ നിന്ന് അടർത്തിമാറ്റുമ്പോൾ, ആ കുഞ്ഞ് വീണ്ടും അവളുടെ സാരിത്തുമ്പിൽ കുസൃതിയോടെ പിടിച്ചുതൂങ്ങാൻ നോക്കിയിരുന്നു. എന്നാൽ, വിറയ്ക്കുന്ന വിരലുകൾ സാവധാനം പിന്നിലേക്ക് വലിച്ച്, വല്ലാത്തൊരു വിങ്ങലോടെ അനു ആ
💬 Comments
View all comments