0%

Chapter Title : ഇതൾ 🍃 4 [Mayakannan]

വല്ലാത്തൊരു നനവ് പടരുന്നത് ഞാൻ വ്യക്തമായി കണ്ടു. ഒരു നെടുവീർപ്പോടെ അവൾ ഇമകൾ ചിമ്മി. മറ്റാരും കാണാതിരിക്കാനായി പെട്ടെന്ന് മുഖം ജനാലയുടെ ഭാഗത്തേക്ക് തിരിച്ച്, സാരിത്തുമ്പിന്റെ അറ്റം കൊണ്ട് കൺകോണിലെ ആ നനവ് അവൾ ഒപ്പിയെടുക്കുന്നത് ഞാൻ കണ്ടു.

​എന്റെ ഉള്ളിൽ വല്ലാത്തൊരു സംശയം നീറിപ്പുകഞ്ഞു. എന്തോ ഒന്നവളെ വല്ലാതെ കുത്തിനോവിക്കുന്നുണ്ട്. വെറുമൊരു കൊച്ചു സങ്കടമല്ല, ഉള്ളിന്റെയുള്ളിൽ ആരോടും പറയാതെ കുഴിച്ചുമൂടിയ ഏതോ വലിയൊരു മുറിവിൽ അറിയാതെ വിരൽ തൊട്ടതുപോലെയാണ് അവളുടെ ഇരിപ്പ്.

​ട്രെയിൻ കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് തൊട്ടടുത്തിരുന്ന ആ സ്ത്രീ അനുവിന്റെ നേരെ തിരിഞ്ഞത്. അവർ അല്പം സങ്കോചത്തോടെ അനുവിനെ നോക്കി ചോദിച്ചു.

​"മോളേ... കുഞ്ഞിനെ ഒന്നു നോക്കിക്കോളുമോ? ഞാൻ വാഷ്‌റൂം വരെ പോയിട്ട് വരാം."

​അവർ ആ കുഞ്ഞിനെ അനുവിന്റെ നേരെ പതുക്കെ നീട്ടി.

​അനു ഒട്ടും മടിച്ചില്ല. ആ മുഖത്തെ മ്ലാനത മാറ്റി അവൾ കൈകൾ മുന്നോട്ട് നീട്ടി.

​"അതിനെന്താ ചേച്ചി... ഞാൻ നോക്കിക്കോളാമല്ലോ,."

​അനു ആ കുഞ്ഞിനെ വളരെ കരുതലോടെ, സ്വന്തം നെഞ്ചോട് ചേർത്ത് മടിയിലേക്ക് വാങ്ങി ഇരുത്തി.

​"പത്ത് മിനിറ്റ്... ഇപ്പോൾ വരാമേ മോളേ,"

ആ സ്ത്രീ ചിരിയോടെ വാഷ് ഏരിയയിലേക്ക് നടന്നുപോയി.

​മടിയിലിരുന്ന ആ കുഞ്ഞ് ഒരു പരിചയക്കേടും കാട്ടാതെ അനുവിന്റെ മുഖത്തേക്ക് നോക്കി കിണുങ്ങി ചിരിച്ചു. കുഞ്ഞിന്റെ ചെറിയ വിരലുകൾ അനുവിന്റെ സാരിത്തുമ്പിലും കഴുത്തിലെ നേർത്ത മാലയിലും പിടിച്ചുവലിച്ചു. കുസൃതിയോടെ അത് അനുവിന്റെ അഴിച്ചിട്ട മുടിയിഴകളിൽ മുറുകെപ്പിടിച്ച് ഇളക്കി.

​സാധാരണ ആരെങ്കിലും ആയിരുന്നെങ്കിൽ മുടിയിലെ ആ പിടിത്തത്തിൽ അസ്വസ്ഥത കാണിച്ചേനെ. പക്ഷേ, അനുവിന്റെ മുഖത്ത് വല്ലാത്തൊരു

💬 Comments

View all comments