0%

Chapter Title : ഇതൾ 🍃 4 [Mayakannan]

നടന്നുനീങ്ങി….

തെരുവ് വിളക്കുകളുടെ മഞ്ഞവെളിച്ചം റോഡിൽ നീളൻ നിഴലുകൾ വീഴ്ത്തിയിരുന്നു. കയ്യിലെ കവറുകളുമായി നടക്കുമ്പോൾ, ഇടക്ക് തണുത്തൊരു കാറ്റ് ഞങ്ങളെ തൊട്ടുരുമ്മിപ്പോയി. എന്റെ തൊട്ടരികിൽ തലതാഴ്ത്തി നടക്കുകയായിരുന്ന അനുവിന്റെ മുഖത്തേക്ക് ഞാൻ പതുക്കെ നോക്കി. ആ വെളിച്ചത്തിൽ അവളുടെ കണ്ണുകളിലെ കൃഷ്ണമണികൾ തിളങ്ങുന്നുണ്ടായിരുന്നു.

​മനസ്സിൽ അപ്പോഴേക്കും ട്രെയിനിലെ ആ രംഗം വീണ്ടും തെളിഞ്ഞുവന്നു. കയ്യിലുണ്ടായിരുന്ന ആ കുട്ടിയെ നോക്കി അവൾ കണ്ണുതുടച്ചതും, ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ അവളുടെ ഉള്ളിൽ പതഞ്ഞുപൊങ്ങിയ ആ വിങ്ങലും. ഇത്രയും കമ്പനിയായ സ്ഥിതിക്ക്, മനസ്സിലുള്ള ആ സങ്കടം അവൾ എന്നോട് തുറന്നുപറയാതിരിക്കില്ലെന്നൊരു ഉറപ്പ് എന്റെ ഉള്ളിലുണ്ടായിരുന്നു.

​"അനു..."

ഞാൻ നടത്തത്തിന്റെ വേഗത അല്പം കുറച്ചുകൊണ്ട് വിളിച്ചു.

​അവൾ തലയുയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ നേർത്തൊരു ചോദ്യചിഹ്നമുണ്ടായിരുന്നു.

​"ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ?"

​അവൾ എന്താണെന്ന ഭാവത്തിൽ പുരികമുയർത്തി കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി.

​"അത്... പിന്നെ... നേരത്തെ ചോദിക്കണം എന്ന് വിചാരിച്ചതാ..."

ഞാൻ ഒരു നിമിഷം വാക്കുകൾ കിട്ടാതെ പരുങ്ങി നിന്നു.

​"എന്താടാ കാര്യം?"

അവളുടെ സ്വരത്തിൽ ചെറിയൊരു കൗതുകവും സംശയവും കലർന്നു.

​ഞാൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.

​"അത് പിന്നെ... നമ്മൾ ട്രെയിനിൽ ഇങ്ങോട്ട് പോന്നപ്പോൾ ഒരു ചേച്ചി കുഞ്ഞിനെ നിന്റെ കയ്യിൽ വെച്ചു തന്നില്ലേ? അപ്പോ... നീ എന്തിനാ കരഞ്ഞത്? അതിനു മുന്നേയും നീ ആ കുട്ടിയെ നോക്കി കരയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. എന്ത് പറ്റി നിനക്ക് അപ്പോൾ?"

​ഞാൻ ആ ചോദ്യം ചോദിച്ചുതീർന്ന നിമിഷം... അതുവരെ എന്റെ കണ്ണുകളിലേക്ക് നോക്കിനിന്ന അനുവിന്റെ

💬 Comments

View all comments