Chapter Title : ഇതൾ 🍃 4 [Mayakannan]
മുഖത്തെ ഭാവം പാടെ മാറിപ്പോയി.
പെട്ടെന്ന് എന്തോ ഒരടി കിട്ടിയതുപോലെ അവൾ ഒന്ന് ഞെട്ടിവിറച്ചു. ആ കണ്ണുകളിലെ തിളക്കം മാഞ്ഞ്, വല്ലാത്തൊരു വെപ്രാളവും പതർച്ചയും ആ മുഖത്ത് ഇരച്ചുകയറി. അത്രയും നേരം എന്നെ നോക്കിനിന്ന ആ നോട്ടം പെട്ടെന്ന് നിലത്തേക്ക് താഴ്ന്നു. പിന്നെ വശങ്ങളിലേക്ക് മാറിമാറി പാഞ്ഞു. കൈകൾ പരസ്പരം വിരലുകളിൽ മുറുകെപ്പിടിക്കുന്നതും, തൊണ്ടയിൽ എന്തോ കുരുങ്ങിയതുപോലെ അവൾ ഉമിനീരിറക്കുന്നതും ഞാൻ വ്യക്തമായി കണ്ടു. വല്ലാത്തൊരു പരിഭ്രമത്തോടെ അവൾ അവിടെ നിന്ന് പരുങ്ങുകയായിരുന്നു.
"അത്... പിന്നെ... ഏയ്... എനിക്ക് അങ്ങനെ ഒന്നും... തോ... ന്നിയില്ലല്ലോ..."
വാക്കുകൾ കിട്ടാതെ അവൾ വല്ലാതെ വിക്കി. സ്വരത്തിലെ ആ വിറയൽ മറച്ചുപിടിക്കാൻ അവൾക്ക് ഒട്ടും കഴിഞ്ഞില്ല.
"നിനക്ക്... നിനക്ക് തോന്നിയതാവും..."
അത്രയും ഒരുവിധത്തിൽ പറഞ്ഞുതീർത്ത്, എന്റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ അവൾ ധൃതിപ്പെട്ട് മുന്നോട്ട് നടന്നു.
കയ്യിലെ കവറുകൾ മുറുകെപ്പിടിച്ച് മുന്നോട്ട് നീങ്ങുന്ന അവളുടെ ആ വേഗത്തിലുള്ള ചുവടുകളിലേക്ക് നോക്കി ഞാൻ ഒരു നിമിഷം അവിടെത്തന്നെ നിന്നുപോയി. അതൊരു പച്ചക്കള്ളമായിരുന്നുവെന്ന് മനസ്സിലാക്കാൻ എനിക്ക് ഒരു ആലോചനയുടെയും ആവശ്യമുണ്ടായിരുന്നില്ല.
ഒരു കാര്യം എനിക്ക് വ്യക്തമായി എല്ലാവരുടെയും മുന്നിൽ കാണിക്കുന്ന ഈ ഗൗരവത്തിനും ചിരിക്കുമപ്പുറം, ആരോടും പറയാൻ കഴിയാത്ത എന്തോ വലിയൊരു വേദന അനുവിന്റെ ഉള്ളിലും ജീവിതത്തിലും ഉണ്ട്. ആ പരുങ്ങലിലും വിക്കിപ്പോയ വാക്കുകളിലും തെളിഞ്ഞുനിന്നത് ഉള്ളിന്റെയുള്ളിൽ അവൾ മൂടിവെക്കാൻ ശ്രമിക്കുന്ന ഏതോ പഴയൊരു മുറിവാണ്. ഒരുപക്ഷേ, എന്നോട് അത് തുറന്നുപറയാൻ അവൾക്ക് ചെറിയൊരു മടിയോ സങ്കോചമോ കാണും. അല്ലെങ്കിൽ, ഉള്ളിൽ മാത്രം അടക്കിവെക്കാൻ അവൾ ശീലിച്ച അത്രയും സ്വകാര്യമായൊരു വേദനയാകാം
💬 Comments
View all comments