0%

Chapter Title : ഇതൾ 🍃 4 [Mayakannan]

കാറ്റിലേക്ക് ജനാലച്ചില്ല് പകുതി തുറന്നിട്ട് ഞാൻ കട്ടിലിലേക്ക് നീണ്ടുനിവർന്നു കിടന്നു. ഫാനിന്റെ നേർത്ത ഇരമ്പലല്ലാതെ മറ്റൊരു ശബ്ദവും ആ മുറിയിലുണ്ടായിരുന്നില്ല. ശരീരം മുഴുവൻ ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വീഴാൻ വെമ്പുമ്പോഴും, എന്റെ മനസ്സിൽ മുഴുവൻ അനുവിന്റെ മുഖം മാത്രമായിരുന്നു തെളിഞ്ഞുനിന്നത്.

... ട്രെയിനിലിരുന്ന് ആ പിഞ്ചുകുഞ്ഞിന്റെ വിരലുകളിൽ തൊട്ട്, ആരും കാണാതെ കണ്ണ് തുടച്ച ആ നിസ്സഹായാവസ്ഥ... ഒടുവിൽ പുറത്തുവെച്ച് എന്റെ ചോദ്യത്തിന് മുന്നിൽ വിക്കിപ്പതറിപ്പോയ ആ വലിയ കണ്ണുകൾ... ഓരോ കാഴ്ചകളും ഒരു സിനിമാ ഫ്രെയിം പോലെ എന്റെ കൺമുന്നിൽ മാറിമറിഞ്ഞു വന്നു. പുറമെ കാണിക്കുന്ന ഈ പക്വതയ്ക്കും ഗൗരവത്തിനുമടിയിൽ, ആരോടും പറയാതെ അവൾ നെഞ്ചിലൊതുക്കി വെച്ചിരിക്കുന്ന ആ കനത്ത മുറിവ് എന്തായിരിക്കും? അവളെ ആശ്വസിപ്പിക്കാനും, ആ കണ്ണുകൾ ഇനി നിറയാതെ കാക്കാനും എന്റെ ഹൃദയം വല്ലാതെ തുടിക്കുകയായിരുന്നു. പ്രണയവും വാത്സല്യവും ഒരുപോലെ ഇഴചേർന്ന ആ വികാരത്തിന്റെ ലഹരിയിൽ, അവളുടെ ചിന്തകളെത്തന്നെ നെഞ്ചോട് ചേർത്തുപിടിച്ച് ഞാൻ സാവധാനം ഉറക്കത്തിന്റെ കാണാക്കയങ്ങളിലേക്ക് ആണ്ടുപോയി….

ജനാലച്ചില്ലിലൂടെ അരിച്ചിറങ്ങിയ ഞായറാഴ്ചയുടെ ഇളംവെയിൽ മുഖത്തടിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ഉണർന്നെഴുന്നേറ്റതിന്റെ അമ്പരപ്പ് ഒരു നിമിഷം ഉള്ളിലുണ്ടായെങ്കിലും, തൊട്ടടുത്ത മുറിയിൽ അനുവുണ്ടെന്ന ഓർമ്മ ചുണ്ടിലൊരു ഉന്മേഷം നിറച്ചു.

​കട്ടിലിൽ നിന്നെഴുന്നേറ്റ് ബാത്ത്റൂമിൽ കയറി മുഖത്ത് തണുത്ത വെള്ളമൊഴിച്ച് ഫ്രഷായി ഞാൻ വാതിൽ തുറന്ന് ഹാളിലേക്ക് നടന്നു. അപ്പോഴാണ് ലിവിംഗ് റൂമിലെ കാറ്റിലൂടെ വല്ലാത്തൊരു കൊതിയൂറുന്ന സുഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചുകയറിയത്! വറുത്തരച്ച തേങ്ങയും കറിവേപ്പിലയും കടുകും താളിച്ച ആ സ്വാദിഷ്ടമായ മണം അടുക്കളയിൽ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് ഒട്ടും സമയം വേണ്ടി വന്നില്ല.

​ഒരു

💬 Comments

View all comments