0%

Chapter Title : ഇതൾ 🍃 4 [Mayakannan]

പുഞ്ചിരിയോടെ ഞാൻ പതുക്കെ കിച്ചണിലേക്ക് നടന്നു.

​അവിടെ അനു നല്ല തിരക്കിലായിരുന്നു., അയഞ്ഞൊരു പച്ച ടീഷർട്ടും കറുത്ത ട്രാക്ക് പാന്റുമായിരുന്നു അവളുടെ വേഷം. ഉറക്കച്ചടവ് പൂർണ്ണമായി മാറാത്ത, എന്നാൽ രാവിലെത്തെ ആ പ്രസരിപ്പ് തുടിച്ചുനിൽക്കുന്ന മുഖം. നീളൻ മുടി പിന്നിലേക്ക് വട്ടത്തിൽ ഒരു ക്ലിപ്പിൽ ഒതുക്കിക്കെട്ടി വെച്ചിട്ടുണ്ടെങ്കിലും, അതിൽ നിന്ന് തെറ്റിവീണ കുറച്ചു മുടിയിഴകൾ അവളുടെ വെളുത്ത കഴുത്തിലേക്ക് വീണുകിടക്കുന്നുണ്ടായിരുന്നു. മൂക്കിൻതുമ്പിലേക്ക് അല്പം ഊർന്നുപോയ കണ്ണട ചൂണ്ടുവിരലുകൊണ്ട് ഒതുക്കിവെച്ച് അവൾ ചട്ടിയിലെ കറി ഇളക്കുന്ന തിരക്കിലായിരുന്നു. യാതൊരു മേക്കപ്പുമില്ലാത്ത, പ്രഭാതത്തിന്റെ ആ സ്വാഭാവികമായ ഭംഗിയിൽ അനുവിനെ കണ്ടപ്പോൾ എന്റെ കണ്ണൊന്ന് ഉടക്കിപ്പോയി.

​ഞാൻ പതുക്കെ നടന്ന് അടുക്കളയിലെ ഗ്രാനൈറ്റ് സ്ലാബിലേക്ക് കയറിയിരുന്നു. മുന്നിലിരുന്ന പുട്ടുകുറ്റിയുടെ മുകളിലെ ചില്ലിലൂടെ വെള്ള പുക ചുരുളുകളായി മുകളിലേക്ക് ഉയരുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്തെ സ്റ്റൗവിൽ കട്ടിയുള്ള ഗ്രേവിയിൽ തിളച്ചുമറിയുന്ന നാടൻ കടലക്കറിയുടെ മണം അടുക്കളയിലാകെ പരന്നിരുന്നു.

​"ആഹാ... എന്താ മണം! അപ്പൊ നല്ല കൈപ്പുണ്യം ഒക്കെ ഉണ്ടല്ലേ..."

​സ്ലാബിലിരുന്ന് ഞാൻ അനുവിനെ ഒന്നു വാനോളം പുകഴ്ത്തി.

​എന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി. കയ്യിലിരുന്ന തവി ഒതുക്കിവെച്ച്, രണ്ടു കൈകളും കൂപ്പി ഒരു അപേക്ഷയെന്നോണം അവൾ ചിരിയോടെ കാണിച്ചു.

​"അയ്യോ... രാവിലെ തന്നെ ഇങ്ങനെ സുഖിപ്പിക്കല്ലേ ഹരീ! ആദ്യം ഇതൊക്കെ ഒന്ന് കഴിച്ച് നോക്ക്. ചിലപ്പോൾ നിനക്ക് ഇഷ്ടമായില്ലെങ്കിലോ?"

​"ഇഷ്ടപ്പെടാൻ അത് കഴിച്ച് നോക്കിയാലല്ലേ അറിയാൻ പറ്റൂ..."

ഞാൻ വയറ്റിൽ കൈവെച്ചു.

"വിശന്നിട്ട് വയറ് കിടന്ന് തള്ളയ്ക്ക് വിളിക്കുവാ!"

​എന്റെ നാടൻ പ്രയോഗം കേട്ടതും അനു വാപൊത്തി ചിരിച്ചുപോയി. എന്നിട്ട് അരയിൽ കൈകുത്തി കപടമായൊരു

💬 Comments

View all comments