Chapter Title : ഇതൾ 🍃 4 [Mayakannan]
ഗൗരവം മുഖത്തു വരുത്തി.
"ടാ... നീ ആ സ്ലാബിൽ നിന്ന് ഇറങ്ങി ആ ഡൈനിംഗ് ടേബിളിൽ ഇരുന്നേ. ഒരു അഞ്ചു മിനിറ്റ്... ദേ ഈ കറി ഒന്നു തിളക്കട്ടെ. എന്നിട്ട് ഇതെല്ലാം കൊണ്ട് ഞാൻ അങ്ങോട്ട് വരാം."
"ശരി മാഡം... ഞാൻ എന്നാ പോവുവാ,"
ചിരിയോടെ ഞാൻ സ്ലാബിൽ നിന്നിറങ്ങി ഡൈനിംഗ് ഏരിയ ലക്ഷ്യമാക്കി നടന്നു.
കസേര വലിച്ചിട്ട് ഞാൻ കുറച്ചുനേരം കാത്തിരുന്നു. അഞ്ചു മിനിറ്റ് തികയും മുൻപേ ആവി പറക്കുന്ന പുട്ടും കറുത്ത കടലക്കറിയുമായി രണ്ട് വലിയ സെറാമിക് പ്ലേറ്റുകളുമേന്തി അനു മുന്നിലേക്ക് വന്നു. ഒരു പ്ലേറ്റ് എന്റെ മുന്നിലേക്കും മറ്റൊന്ന് എതിർവശത്തെക്കും വെച്ച് അവളും ഇരുന്നു.
പിന്നെ ഒട്ടും വെച്ചുതാമസിപ്പിച്ചില്ല ആവി പറക്കുന്ന ആ മൃദുവായ പുട്ടിലേക്ക് എരിവും മണവുമുള്ള കടലക്കറിയുടെ ചാറ് കോരിയൊഴിച്ചു. കൈവിരലുകൾ കൊണ്ട് അത് കുഴച്ചെടുക്കുമ്പോൾത്തന്നെ തേങ്ങയുടെയും മസാലകളുടെയും ആ ചൂട് വിരലുകളിലേക്ക് അരിച്ചിറങ്ങി. ആദ്യത്തെ പിടി വായിലേക്ക് വെച്ച നിമിഷം... നാവിലൊരു അമൃത് വീണതുപോലെ തോന്നി!
അപ്പോഴാണ് അനുവിന്റെ ആ വിരലുകളിലെ മാന്ത്രികശക്തി എന്താണെന്ന് ഞാൻ ശരിക്കും തിരിച്ചറിഞ്ഞത്. വീട്ടിൽ അമ്മയോ മേമയോ ഉണ്ടാക്കുന്നതിനേക്കാൾ ഒരു പടി മുകളിലായിരുന്നു ആ കറിയുടെ രുചി. ആ സ്വാദിൽ ലയിച്ച് ഞാൻ കണ്ണുകളടച്ചുപോയി. രണ്ടാമത്തെ ഉരുള വിഴുങ്ങിയതും ഞാൻ പ്ലേറ്റിൽ നിന്ന് തലയുയർത്തി.
"അനു... ഞാൻ ഒരു കാര്യം പറയട്ടെ?"
"എന്താടാ?"
അവൾ ആകാംക്ഷയോടെ എന്നെ നോക്കി.
"നീ ഈ ഐടി ഫീൽഡൊക്കെ വിട്ടിട്ട് ഒരു ഹോട്ടൽ തുടങ്ങിക്കോ... നല്ല വരുമാനം ഉണ്ടാക്കാം! എടീ... അത്രയ്ക്കും അടിപൊളിയാ! ഒന്നും പറയാനില്ല. ഞാൻ
💬 Comments
View all comments