0%

Chapter Title : ഇതൾ 🍃 4 [Mayakannan]

ഇത്രക്കും രുചിയുള്ള പുട്ടും കറിയും കഴിക്കുന്നത് വീട്ടിൽ അമ്മയോ മേമയോ ഉണ്ടാക്കുമ്പോഴാ. പക്ഷേ ഇത്... അതിനേക്കാളും ഒടുക്കത്തെ ടേസ്റ്റ്!"

​എന്റെ ആ പുകഴ്ത്തൽ കേട്ട് അനു കയ്യിലിരുന്ന സ്പൂണും വെച്ച് എന്നെ തുറിച്ചുനോക്കി.

​"എന്റെ പൊന്നു ഹരീ... നീയിങ്ങനെ തള്ളിത്തള്ളി എന്നെ അങ്ങ് മുകളിൽ കയറ്റല്ലേ!"

എന്നിട്ട് അവൾ കണ്ണ് കൂർപ്പിച്ച് സംശയത്തോടെ തുടർന്നു.

"സത്യം പറ... നിനക്ക് ഇഷ്ടപ്പെട്ടില്ലല്ലേ? കളിയാക്കുവാണോ നീ?"

​"സത്യമായിട്ടും എനിക്ക് ഇഷ്ട്ടായി അനു!"

ഞാൻ നെഞ്ചിൽ കൈവെച്ചു.

" എനിക്ക് ഇങ്ങനെയൊക്കെയേ പറയാനെ അറിയൂ..."

​എന്റെ ആ നിഷ്കളങ്കമായ മുഖഭാവം കണ്ടതും അവളുടെ മുഖത്തെ സംശയം മാറി അവിടെ മനോഹരമായൊരു ചിരി വിരിഞ്ഞു. ആ കണ്ണുകളിൽ എന്നെ ഊട്ടിയതിലുള്ള ഒരു പ്രത്യേക സന്തോഷം തെളിഞ്ഞുനിന്നിരുന്നു.

​"എന്നാ മിണ്ടാതിരുന്ന് ഫുൾ കഴിക്ക്,"

അവൾ സ്നേഹത്തോടെ കൂടുതൽ കറി എന്റെ പ്ലേറ്റിലേക്ക് ഒഴിച്ചുതന്നു.

​കുസൃതികളും ചെറിയ തമാശകളും പറഞ്ഞ് ആ പ്രഭാതഭക്ഷണം ഞങ്ങൾ ആസ്വദിച്ചു കഴിച്ചുതീർത്തു. അതിനുശേഷം ആ ഞായറാഴ്ചയുടെ ബാക്കി സമയങ്ങൾ വളരെ ശാന്തമായി കടന്നുപോയി. ഉച്ചയ്ക്കുള്ള ഭക്ഷണം തയ്യാറാക്കാൻ അവൾ വീണ്ടും അടുക്കളയിലേക്ക് കയറിയപ്പോൾ, ഞാൻ വെറുതെ ഇരിക്കാൻ തയ്യാറായില്ല. അവളുടെ കൂടെക്കൂടി സവാളയും പച്ചക്കറികളും അരിഞ്ഞുകൊടുത്തും, പാത്രങ്ങൾ കഴുകിക്കൊടുത്തും ഞാനും ഒപ്പം നിന്നു. ഇടുങ്ങിയ ആ അടുക്കളയിൽ തോൾ തൊട്ടുരുമ്മി നിന്ന് പാചകം ചെയ്യുമ്പോൾ, ഞങ്ങൾക്കിടയിലെ ആ സൗഹൃദത്തിന് വീണ്ടും എന്തോ ഒരു പുതിയ ആഴം കൈവരുന്നതുപോലെ എനിക്ക് തോന്നി. കണ്ണുകൾ ഇടയ്ക്കിടെ തമ്മിലിടയുമ്പോഴും, അവളുടെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വിരലുകൾ തട്ടുമ്പോഴുമൊക്കെ ഉള്ളിൽ ഒരു നേർത്ത മിന്നൽ

💬 Comments

View all comments