Chapter Title : ഇതൾ 🍃 4 [Mayakannan]
പായുന്നുണ്ടായിരുന്നു.
ഉച്ചയൂണും കഴിഞ്ഞ് ലഘുവായൊരു മയക്കത്തിന് ശേഷം വൈകുന്നേരം നാലരയോടെ ഞാൻ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് അനു ചായയുമായി അങ്ങോട്ടേക്ക് വന്നത്. കാക്കനാടിന്റെ ആകാശത്ത് നേർത്ത ചുവപ്പുരാശി പടർന്നു തുടങ്ങിയിരുന്നു.
ചായക്കപ്പ് കയ്യിലേക്ക് വാങ്ങി ഞാൻ അനുവിന്റെ മുഖത്തേക്ക് നോക്കി.
"അനു... നാളെ മുതൽ നമ്മുക്ക് ഓഫീസിൽ പോവേണ്ടതല്ല. ഇന്ന് വെറുതെ ഇതിനകത്ത് അടച്ചിരിക്കാതെ ഒന്ന് പുറത്തേക്കിറങ്ങി ചുറ്റികറങ്ങിയിട്ട് വന്നാലോ?..."
എന്റെ ചോദ്യം കേട്ട് അവൾ ചായയൂതിക്കുടിച്ചുകൊണ്ട് എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.
"ആ... അത് നല്ല ഐഡിയയാ ഹരി. കൊച്ചിയിലെ ആ മറൈൻ ഡ്രൈവിലെ കാറ്റൊക്കെ കൊണ്ടിട്ട് എത്ര നാളായി! എന്നാൽപ്പിന്നെ പെട്ടന്ന് ഇറങ്ങാം. നമുക്ക് “
അനുവിന്റെ സമ്മതം കിട്ടിയ ആ നിമിഷം തന്നെ മനസ്സിൽ വീണ്ടും പുതിയൊരു സന്തോഷം നിറഞ്ഞു. ഒരുമിച്ച് ആ നഗരത്തിന്റെ കാഴ്ചകളിലേക്ക് ഇറങ്ങിനടക്കാൻ ഞങ്ങൾ രണ്ടുപേരും വേഗത്തിൽ മുറികളിലേക്ക് നടന്നു.
റൂമിൽ കയറി അധികം വൈകാതെ തന്നെ ഞങ്ങൾ രണ്ടുപേരും റെഡിയായി പുറത്തേക്കിറങ്ങി. കറുത്ത സ്ലിംഫിറ്റ് ജീൻസും വൈറ്റ് ഓവർസൈസ്ഡ് ഷർട്ടുമായിരുന്നു അനുവിന്റെ വേഷം. മുടി പിന്നിലേക്ക് അഴിച്ചിട്ട്, ചെറിയൊരു ലെതർ സ്ലിംഗ് ബാഗും തോളിലിട്ട് അവൾ ഹാളിലേക്ക് വന്നപ്പോൾ വല്ലാത്തൊരു മോഡേൺ ലുക്കായിരുന്നു. ഫ്ലാറ്റ് പൂട്ടി ഞങ്ങൾ താഴെയിറങ്ങി ഒരു ഓട്ടോ പിടിച്ചു.
സന്ധ്യ മയങ്ങിത്തുടങ്ങിയ സമയത്താണ് ഞങ്ങൾ മറൈൻ ഡ്രൈവിലെ നടപ്പാതയിലേക്ക് കാലെടുത്തു വെച്ചത്.
അറബിക്കടലിന്റെ കൈവഴികളിൽ നിന്നടിച്ചു വീശുന്ന തണുത്ത കാറ്റ്. കായൽപ്പരപ്പിലൂടെ വർണ്ണവിളക്കുകൾ തെളിയിച്ച് പാട്ടുപാടി കടന്നുപോകുന്ന ടൂറിസ്റ്റ് ബോട്ടുകൾ. ദൂരെ ചക്രവാളത്തിൽ ചുവപ്പും നീലയും രാശികൾ പടർന്നുനിൽക്കുന്ന ആകാശത്തിനു താഴെ, മഴവിൽ പാലവും
💬 Comments
View all comments