Chapter Title : ഇതളുകൾ [അൽഗുരിതൻ]
കേറി പോയി….
മ്മ് പൊക്കോ ഞാൻ വിട്ടിരിക്കുന്നു….
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ബാങ്കിലും ബസ്റ്റോപ്പ് ഇലും ചെല്ലുമായിരുന്നെങ്കിലും അവൾ എന്നെ നന്നായി അവോയ്ഡ് ചെയ്തു. ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.. വൈകിട്ട് ബസ് സ്റ്റോപ്പിൽ വരുമ്പോൾ കൂടെ ഉള്ള ചേച്ചിമാരുടെ ഇളിയും കൂടി വന്നു.
ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. അവർ കേറിയ ബസിൽ തന്നെ ഞാനും കേറി.അവൾ ഇറങ്ങുന്നതിനു മുന്പേ മറ്റു രണ്ടുപേരും ഇറങ്ങി. അവളോട് എന്തോ പറഞ്ഞിട്ടാണ് അവർ രണ്ടു പേരും ഇറങ്ങി.
ഏതാണ്ട് അര മണിക്കൂർത്തെ യാത്രക്ക് ശേഷം അവളും ഇറങ്ങാനായി തയ്യാറെടുക്കുന്നത് കണ്ടപ്പോളെ ഞാനും ബസ്ന്റെ ബാക്കിലോട്ട് നീങ്ങി.
അവളോടൊപ്പം തന്നെ ഞാനും ഇറങ്ങി. നടക്കുന്നതിൽ അവൾക്കല്പം സ്പീഡ് കൂടിയ പോലെ . അന്തരീക്ഷം നോക്കി ഇടി കിട്ടില്ലെന്ന് ഉറപ്പ് വരുത്തി. ഓടി അവളുടെ ഒപ്പം എത്തി.
എന്നെ ഒന്ന് നോക്കിട്ട് വീണ്ടും സ്പീഡ് കൂട്ടിയപോലെ അതെ.
അതെ എനിക്ക് തന്നെ ഇഷ്ട്ടോ. ഞാനും അവളോട് ഒപ്പം ഓടി എത്തിയതും പറഞ്ഞു. മുഖം തിരിച്ചൊരു നോട്ടം നോക്കി ഒരറ്റ ഓട്ടം ഓടി. കുറച്ചു മുന്നോട്ട് എത്തിയതും ഒരു വീടിന്റെ ഗേറ്റ് തുറന്ന് ഉള്ളിൽ കേറി വീട്ടിലോട്ട് ഓടി.അവൾ എന്താ ചെയ്യുന്നത് എന്ന് എനിക്ക് പിടികിട്ടിയില്ല പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞൻ നിന്നും
ഇനി ഇതെങ്ങാനും ആണോ വീട്.
ഞാൻ ഗേറ്റ്ന്റെ സൈഡിൽ ചെന്ന് എത്തി നോക്കി അതെ ഇത് തന്നെ വീട് അവൾ ഉള്ളിലേക്ക് കേറി. തിരിഞ്ഞു വെളിയിലേക്ക് നോക്കി.
ഇനി അതികം നേരം നിൽക്കണ്ട വേഗം വീട് പിടിക്കാം.
💬 Comments
View all comments