Chapter Title : ഇതിഹാസ [mkuttan]
നെഞ്ചിൽ ആണ്..
ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്ന് വലിഞ്ഞു നേരെ നടന്നു അപ്പോൾ അയാൾ എന്റെ പുറകെ കൂടി ഇയാൾക്കു പത്രം ഒന്നും ഇടണ്ടേ ഇന്ന് എന്തിനാ എന്റെ പിന്നാലെ.. ഞാൻ ഒന്ന് നിന്നു എന്താ രാഘവേട്ട ഇന്ന് പത്രം ഒന്നും ഇടാൻ ഇല്ലേ എന്തിനാ എന്റെ പുറകെ വരുന്നേ..
മോൾക്ക്.. മോൾക്ക് എങ്ങനെ എന്റെ പേര് അറിയുന്നേ.. അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.. നിങ്ങടെ പേര് മാത്രം അല്ല നിങ്ങളുടെ ഭാര്യ ശാന്ത ചേച്ചിനേം എനിക്ക് അറിയാം.. അവരുടെ നമ്പറും ഉണ്ട് ഞാൻ വിളിച്ചു പറയട്ടെ രാഘവേട്ടൻ പത്രം ഒന്നും ഇടാതെ എന്റെ പുറകിൽ ആണെന്ന്..
അയ്യോ പൊന്നു മോളെ ചതിക്കല്ലേ ദേ ഞാൻ പോയി അയാൾ പോയി കഴിഞ്ഞു ഞാൻ ശ്വാസം നേരെ വിട്ടു ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ
ഞാൻ അങ്ങനെ ജംഗ്ഷനിൽ എത്തി എന്റെ ഈ ഡ്രെസ്സ് ആണ് പ്രശ്നം ഏതെങ്കിലും തുണിക്കട തുറന്നിരുന്നെങ്കിൽ ഇതൊന്നു മാറ്റാമായിരുന്നു.. ഞാൻ ഒരു ബസ്സ് സ്റ്റോപ്പിൽ കയറി ഇരുന്നു. ഫോണിൽ നോക്കി സമയം നോക്കി ഇരുന്നു നേരം 7 മണി ആയി സ്കൂൾ കുട്ടികളുടെ ട്യൂഷൻ ടൈം ആയി ഓരോരുത്തർ ആയി വന്നു തുടങ്ങി എന്നെ കണ്ടതും പയ്യന്മാർ നോക്കി അന്ധാളിച്ചു നിക്കാൻ തുടങ്ങി ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്ന ആളുകളും വന്നു തുടങ്ങി ജംഗ്ഷൻ ഒരു വിധം തിരക്ക് പിടിച്ചു എന്റെ ലുങ്കി ഇടക്ക് ഒന്ന് തുടയിൽ നിന്ന് തെന്നി അത് കണ്ടു ആണുങ്ങൾ മൊത്തം വായ പൊളിച്ചു നോക്കി ഞാൻ ചൂളി ഇരുന്നു എന്റെ ഇരിപ്പ് കണ്ടു ഒരു ചേച്ചി എന്റെ അടുത്ത് വന്നു എന്താ മോളെ ഇതെന്താ ആണുങ്ങളുടെ വേഷം.. അതുപിന്നെ ചേച്ചി ഞങ്ങളുടെ കോളേജിന്റെ ഒരു നാടകം ഉണ്ടായിരുന്നു ഇവിടുത്തെ ഒരു ഹാളിൽ എനിക്ക് മെയിൽ വേഷം ആയിരുന്നു അതാണ്.. എന്നിട്ട് ബാക്കി ഉള്ളവർ എവിടെ. ചേച്ചി ഞാൻ തിരിച്ചു പോകുന്ന ബസ്സിൽ കയറാൻ മറന്നു എന്റെ ബാഗ് ഫ്രണ്ട്സ് ന്റെ കയ്യിലാണ്.. അങ്ങനെ ഞാൻ ഓരോന്ന് പറഞ്ഞു
💬 Comments
View all comments