0%

Chapter Title : ഇത്ത 12 [Sainu]

Author : SAINU Read All Parts 1856

എന്നെ ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്ന സന്തോഷം അതാണ് എന്റെ മുഖത്തു കാണുന്നത്.

ഒരു പെണ്ണിന്റെ സന്തോഷം എന്നത് കുറെ സ്വത്തുക്കൾ അല്ല സൈനു താ ഇതുപോലെ ചേർത്ത് പിടിക്കാനും പിന്നെ അവളുടെ താല്പര്യം അറിഞ്ഞു പ്രവർത്തിക്കുന്ന അവളുടെ ആവശ്യങ്ങൾ അറിഞ്ഞു അതിന്നു വേണ്ടി സമയം കണ്ടെത്തുന്ന ഒരു ആൺ കൂടെ ഉണ്ടാകുമ്പോഴാണ് ഒരു പെണ്ണിന് എല്ലാം നേടാൻ കഴിയു അതിലൂടെയേ അവളുടെ സന്തോഷം പുറത്തു വരികയുള്ളു സൈനു.

ഇപ്പൊ എനിക്ക് എന്റെ സൈനുവുണ്ട് എന്റെ ആവശ്യങ്ങൾ അറിഞ്ഞു എനിക്കുവേണ്ടി ജീവിക്കുന്ന എന്റെ താല്പര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന പിന്നെ ദേ ഇത് പോലെ ഒരു സങ്കടം വരുമ്പോൾ ഇങ്ങിനെ ചേർത്ത് നിർത്താൻ എന്റെ സൈനുവുണ്ട് എന്റെ കൂടെ അതാണ്‌ എന്റെ മുഖത്തെ ഈ തെളിച്ചവും. ജീവിക്കാനുള്ള ആഗ്രഹവും എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു നിന്നു..

ഇന്ന് ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ കണ്ടില്ലേ.

മുന്നേ എല്ലാം ഞാനും ഉമ്മയും ഹോസ്പിറ്റലിൽ പോകുമ്പോൾ ഞങ്ങൾക്ക് തുണയായി ഒരാളും ഉണ്ടാകാറില്ല ഒരാളും ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല എല്ലാത്തിനും ഈ കുഞ്ഞിനേയും വെച്ചു ഞാൻ ഓടി നടക്കണമായിരുന്നു.

അന്ന് നമ്മുടെ മോൾ ഇത്രയും വലുതായിട്ടില്ല. കൈ കുഞ്ഞായിരുന്നു അവളെയും താങ്ങി പിടിച്ചു കൊണ്ട് എത്രയോ തവണ ഞാൻ ഹോസ്പിറ്റലിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ടുണ്ട്. അപ്പോയെല്ലാം എനിക്ക് കരച്ചിൽ വരും സൈനു. എന്തിനാ ഞങ്ങളെ ഇങ്ങിനെ ദൈവം കഷ്ടപെടുത്തുന്നെ എന്നാലോചിച്.

ഇവളുടെ കരച്ചിൽ ഒരു ഭാഗത്

ഉമ്മയുടെ അസൂഖത്തിന്റെ വേദന ഒരുഭാഗത്തു. ഒരുപാട് ഓടിയിട്ടുണ്ട് സൈനു. അതിനിടക്ക് ചിലവൻ മാരുടെ നോട്ടം ഉണ്ട് അത് കാണുമ്പോഴാണ് കൂടുതൽ ദേഷ്യം വരാറുള്ളത്..

എന്നാൽ ഇന്ന് എനിക്ക് അങ്ങിനെ ഒരു ബുദ്ധിമുട്ടും ദൈവം നൽകിയില്ല

കുഞ്ഞിനെ സ്വന്തം മോളെ പോലെ നോക്കാൻ നിന്റെ ഉമ്മ ഉണ്ടായിരുന്നു.. ഉമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി അവിടുത്തെ കാര്യങ്ങൾ എല്ലാം ചെയ്യാൻ നീയുണ്ടായിരുന്നു എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല നിങ്ങടെ കൂടെ നടന്നാൽ മാത്രം മതിയായിരുന്നു. അത് കണ്ടപ്പോൾ ആണ് ഞാൻ ഒറ്റക്കല്ല എനിക്ക് എല്ലാവരും ഉണ്ടെന്നു തോന്നിയെ

സ്വന്തം മോളെ പോലെ

💬 Comments

View all comments