Chapter Title : ഇത്ത 12 [Sainu]
എന്നെ സ്നേഹിക്കുന്ന നിന്റെ ഉമ്മ.ഓരോ സമയത്തും ദൂരെ ആണെങ്കിലും എത്ര ജോലി തിരക്കുണ്ടായിട്ടും വിളിച്ചന്വേഷിക്കുന്ന നിന്റെ ഉപ്പ.
ക്യാഷ് എത്രയാ വേണ്ടേ എന്ന് നിന്റെ ഉപ്പ ചോദിച്ചതെ കേട്ടൊള്ളു ഫോൺ വെക്കുന്നതിനു മുൻപേ പണം ബാങ്കിലേക്ക് വന്നു. അതൊക്കെ കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു സൈനു. അത് പക്ഷെ പണ്ടത്തെ പോലെ ഒറ്റപെട്ടു പോയവളുടെ സങ്കട കണ്ണീർ അല്ലായിരുന്നു.
എല്ലാവരും ഉണ്ടല്ലോ എന്ന സന്തോഷ കണ്ണീരായിരുന്നു. സൈനു.
പിന്നെ ഉമ്മ പറഞ്ഞില്ലേ ആ വീട് വാടകക്ക് കൊടുക്കാൻ ഉപ്പ പറഞ്ഞെന്നു.
അതുകേട്ടപ്പോൾ എനിക്കെന്റെ സന്തോഷം അടക്കാനായില്ല സൈനു.
അതെന്തേ. എന്ന് ചോദിച്ചോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മ വെച്ചു നിന്നു.
അതോ സൈനു.
അത് അപ്പോയെക്കും നിന്റെ ഉപ്പ അത്രത്തോളം ഞങ്ങളെ പറ്റി ചിന്തിച്ചല്ലോ.. ഇനി ഞങ്ങൾ നിങ്ങടെ ഈ വീട്ടിൽ നിന്നാൽ മതി എന്ന തീരുമാനം ആ സമയം കൊണ്ട് നിന്റെ ഉപ്പ എടുത്തില്ലേ.
വേറെ വല്ലവരും ആയിരുന്നേൽ എന്തിനാ വേറെ വല്ലവരും. അവിടെ ഉണ്ടല്ലോ കുറെ ബന്ധുക്കൾ അവരെ തന്നേ പോരെ. അവരായിരുന്നേൽ ആ വീടും പറമ്പും വിറ്റു ചികിൽസിക്കാൻ പറഞ്ഞേനെ.
അതെങ്ങിനെ ഇത്തക്കറിയാം.
ഓരോരുത്തരെയും കണ്ടും കേട്ടും അറിഞ്ഞതാണ് സൈനു..
നിന്റെ ഉപ്പ പറഞ്ഞില്ലേ വാടക മോളുടെ പേരിൽ ബാങ്കിലിടാം എന്ന്. അതിൽ നിന്നു തന്നേ നിന്റെ ഉപ്പ നമ്മുടെ ഈ മോളെ പറ്റി എത്രത്തോളം ആലോചിച്ചിട്ടുണ്ടാകും അവളുടെ നല്ല ഭാവിക്കു വേണ്ടി ഇപ്പോയെ ചേർത്ത് വെക്കണം എന്ന ചിന്ത നിന്റെ ഉപ്പയുടെ ചിന്തകളിൽ വന്നില്ലേ. അതൊക്കെ കേട്ടപ്പോ എനിക്ക് എന്തൊരു സന്തോഷം ആയിരുന്നു എന്നറിയുമോ..
എന്റെ കുഞ്ഞ് എങ്ങിനെ വളരും എന്ന് ഷിബിലിക്ക മരിക്കുന്നതിന് മുന്പേ എനിക്ക് പേടിയുണ്ടായിരുന്നു സൈനു എന്നാൽ ഇപ്പൊ ആ പേടി എനിക്കില്ല.
സുരക്ഷിതമായ കൈകളിൽ ആണ് ദൈവം ഞങ്ങളെ കൊണ്ടെത്തിച്ചിട്ടുള്ളത്. എന്നും ഈ സുരക്ഷിതത്വം ഞാൻ ആഗ്രഹിക്കുന്നു സൈനു. നിന്റെ ഉപ്പയുടെ സ്നേഹം ഉമ്മയുടെ മോളെ എന്നുള്ള വിളി കേൾക്കാൻ. പിന്നെ..
പിന്നെ എന്ന് പറഞ്ഞോണ്ട് ഇത്ത നാണിച്ചു തല തായേക്ക് താഴ്ത്തി നിന്നു.
ഹോ പെണ്ണിന്റെ
💬 Comments
View all comments