Chapter Title : ഇത്ത 14 [Sainu]
എന്നെ നോക്കി നിന്നു.
ഞാൻ ഇത്തയെയും.
കുറച്ചു നേരത്തിനു ശേഷം ഇത്ത സുലൈഖ അമ്മായിയോടായി.
ഞാൻ അതൊക്കെ മറന്നു. ഇനി അതൊന്നും എന്റെ ജീവിതത്തിൽ ഇല്ല. എല്ലാ സങ്കടങ്ങളും ഞാൻ ഇന്നത്തെ ഈ ദിവസത്തോട് കൂടി എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി കഴിഞ്ഞു.
ഇനി ഞങ്ങളുടെ ജീവിതം ആസ്വദിക്കാൻ തന്നേഞങ്ങൾ നേരമില്ല. അല്ലെ സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ദേഹത്തോട്ടു ചേർന്നു നിന്നു.
ഒരു കയ്യിൽ മോളെയും പിടിച്ചു കൊണ്ട് മാറുകയ്യിൽ എന്റെ ഇത്തയെ എന്നോട് ചേർത്ത് പിടിച്ചോണ്ട് ഞാൻ.
അതേ. ഇനി ഞങ്ങളുടെ ജീവിതം.
അതിൽ സങ്കടങ്ങൾക് സ്ഥാനമില്ല എന്നും സന്തോഷം മാത്രം..
എന്ന് പറഞ്ഞോണ്ട് നെറ്റിയിൽ ഒരു മുത്തവും കൊടുത്തു.
അല്ല നീ ഇവളെ കെട്ടാൻ തന്നേ ആണോ പരിപാടി.
അതേ അമ്മായി.
നമ്മുടെ കുടുംബത്തിൽ ഞാൻ ആദ്യമായി പറയുന്നത് നിങ്ങളോടാ.
ഹ്മ്മ് നന്നായെടാ സൈനു ഇവൾക്കും വേണ്ടേ ഒരു ജീവിതം..
ഹോ അപ്പൊ അമ്മായി എല്ലാം മറന്നോ.
അതൊക്കെ അന്നത്തെ ആ ജീവിതത്തിൽ സംഭവിച്ചതല്ലേ.
പിന്നീട് ആലോചിച്ചപ്പോ ഞാനിവളോട് ചെയ്തത് മഹാ പാപം ആണെന്ന് മനസ്സിലായെടാ..
എന്തായാലും നീ എടുത്ത തീരുമാനം കൊള്ളാം..
നിങ്ങടെ കൂടെ ആണേൽ പിന്നെ ഇവൾക്ക് വിഷമിക്കേണ്ടി വരില്ല. അതെനിക്കുറപ്പാ..
ഹ്മ്മ് എന്നാൽ ഞങ്ങളിറങ്ങട്ടെ അമ്മായി.
ഈ വീടും പറമ്പും വിൽക്കാനാണോ മോളെ.ആലോചന.
ഏയ് അങ്ങിനെ ഒന്നും തീരുമാനിച്ചിട്ടില്ല അമ്മായി.. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെയും കൂട്ടി വണ്ടിയിൽ കയറി..
വണ്ടി എടുത്തു പോകുമ്പോൾ ഞാൻ ഇത്തയോട്.
അല്ല ഇപ്പൊ എല്ലാം തീർന്നോ.
ഹ്മ്മ് തീർന്നു. നിന്നെ കൂട്ടി അവരുടെ മുന്നിൽ വരണമെന്ന് ഉണ്ടായിരുന്നു അത് നിറവേറി. അതോടെ എന്റെ എല്ലാ വാശിയും തീർന്നു.
ഇനി എനിക്ക് സന്തോഷത്തോടെ എന്റെ സൈനുവിന്റെ കൂടെ കഴിയണം.
ആരോടും പരിഭവമില്ലാതെ ആരോടും ദേഷ്യമില്ലാതെ എല്ലാവരോടും സ്നേഹത്തോടെയും സന്തോഷത്തോടെയും മാത്രം.
എന്റെ സൈനുവിന്റെ പെണ്ണായി എന്റെ സൈനുവിന്റെ ആഗ്രഹം പോലെ നിന്റെ കുഞ്ഞുങ്ങളെയും പ്രസവിച്ചു നിന്റെ മാറിൽ തലചായ്ച്ചു ഉറങ്ങണം എന്നും എനിക്ക് അത്രയേ ഉള്ളു ഇനിയുള്ള എന്റെ ജീവിതതിൽ.
വീട്ടിൽ തിരിച്ചെത്തിയ
💬 Comments
View all comments