0%

Chapter Title : ഇത്ത 14 [Sainu]

Author : SAINU Read All Parts 1080

കളിയാക്കുകയാണെടാ നീ വാ.

അപ്പോയെക്കും ഉമ്മ വന്നു.

മോളെ എന്നാ പോയിട്ട് വായോ.

പിന്നെ അവിടെ ഉള്ളൊരു ഓരോന്ന് ചോദിക്കും ഒന്നും പറയാൻ നിൽക്കേണ്ട നിങ്ങൾ.

സുലൈഖ എന്തെങ്കിലും പറഞ്ഞോണ്ട് വന്നാൽ അത് കാര്യമാക്കേണ്ട മോളെ നിനക്കറിയാലോ അവളുടെ സ്വഭാവം.

ഹ്മ്മ് അമ്മായി

മോളെ നോക്കികോണേ സൈനു.

എന്നാ പോയിട്ട് വായോ.

ഞങ്ങൾ ഇറങ്ങി കാറിലേക്ക് കയറിയതും ഷമി ഓടി വന്നൊണ്ട്.

പിന്നെ വൈകേണ്ട ഓർമയുണ്ടായിക്കോട്ടെ.

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

ഹ്മ്മ് നിന്റെ ചിരി ഉണ്ടല്ലോ.

അതിന്നു മറുപടി പറഞ്ഞത് ഇത്തയായിരുന്നു. ഇല്ലെടി ഞങ്ങൾ ഉടനെ വരും പോരെ.

ഹ്മ്മ്

ഉടനെ ഒന്നും വരണ്ട. കുറച്ചൊക്കെ സന്തോഷിച്ചിട്ടു വന്ന മതി.

പിന്നെ നമ്മുടെ വീട്ടിൽ പോകുന്നുണ്ടോ ഇത്ത.

നോക്കട്ടെ അവിടെ എത്തിയിട്ട് അതിന്റെ ഐഡിയ പോലെ.

ഹ്മ്മ്. ഈ കോലത്തിൽ അങ്ങോട്ട്‌ ചെന്നാൽ ഉപ്പക്കും ഉമ്മക്കും സന്തോഷമാകും ഇത്ത ഒന്ന് പോയിട്ട് പോരെ ഇവിടെ ഞങ്ങൾ രണ്ട് പേരും ഇല്ലേ.

ഹ്മ്മ്

ഞാൻ വണ്ടിയെടുത്തു കുറച്ചു ദൂരം പോയതും. വണ്ടി ഒതുക്കി കൊണ്ട് ഞാൻ ഇത്തയെ എന്നോട് ചേർത്ത് പിടിച്ചോണ്ട് ഇത്തയുടെ നെറ്റിയിലും ചുണ്ടിലും ഉമ്മ വെച്ചോണ്ടിരുന്നു.

എന്തിനാ ഇപ്പോ ഇത്

അതോ അവിടുന്ന് തന്നേ തരണം എന്ന് വിചാരിച്ചതാ. അവിടെ ഉമ്മ ഉണ്ടായതോണ്ടാ.

ഇത്രയും സുന്ദരിയാണോ എന്റെ സലീന.

അതിന്നു ചിരിച്ചോണ്ട്.

നീ തന്നേ അല്ലെ എല്ലാം ചെയ്തത്.

ഹ്മ്മ് അവിടുന്ന് പക്ഷെ ഇത്രയും തോന്നിയില്ല ധൃതി കൊണ്ടാകും.

തായേക്ക് വന്നപ്പോഴാ ഇത്ത നിങ്ങടെ മൊഞ്ച് കണ്ടത്.

ഹ്മ്മ് എന്നു പറഞ്ഞോണ്ട് ഇത്ത എന്റെ തോളിലേക്ക് ചാഞ്ഞു.

ഞാൻ ഒന്നുടെ ആ കൈകളിൽ ഉമ്മവെച്ചോണ്ട് വണ്ടി എടുത്തു. ഞങ്ങൾ നേരെ പോയത് ഇത്തയുടെ ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്കായിരുന്നു.

ഞങ്ങടെ വരവ് കണ്ട ഇത്തയുടെ ഉമ്മ ഇത്തയെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു.

അപ്പോയെക്കും ഉപ്പയും എത്തി.

ഇത്തയുടെ സംസാരത്തിലെ സന്തോഷം കണ്ട് അവർ ഇത്തയോട് ഓരോന്ന് ചോദിച്ചോണ്ടിരുന്നു.

മോള് ഉറങ്ങിയിരുന്നു. അവളെ ഒരു റൂമിൽ കിടത്തികൊണ്ട് ഇത്ത തന്നേ എനിക്കവിടെ നിന്നും ചായയും ഉണ്ടാക്കി തന്നു.

💬 Comments

View all comments