Chapter Title : ഇത്ത 15 [Sainu]
വാത്സല്യം ആണെങ്കിൽ സലീനാക്ക്.ഇനി പതിനെട്ടു ദിവസവും ഉള്ളിൽ വെച്ചുറങ്ങാല്ലോ എന്ന സന്തോഷം....
ഇറങ്ങുന്നതിനു കുറച്ചു മുന്നേ ഞാൻ ഇത്തയെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഞാൻ വരുന്നില്ല ഈ വെക്കേഷൻ ജെറിയുടെ വീട്ടിൽ ആഘോഷിക്കാൻ പോകുകയാണ്.
എന്ന് വെറുതെ ഒന്നറിഞ്ഞു നോക്കിയതാ..
അതിനിനി പറയാത്ത വാക്കുകൾ ഇല്ല..
അവിടെ ആരാ ഉള്ളെ എന്നൊക്കെ പറഞ്ഞോണ്ട്. ഇത്ത കട്ട കലിപ്പ്..
എന്നാലിനി അവിടെ കൂടിക്കോ ഇങ്ങോട്ട് വരേണ്ട എന്നൊക്കെ പറഞ്ഞോണ്ടിരുന്നു..
അതെല്ലാം കേട്ടു എനിക്ക് ചിരിയാണ് വന്നത്.
മോളെവിടെ എന്നുള്ള ചോദ്യം ഞാനിട്ടതും ഇത്ത എന്തിനാ അവിടെ ജെറിയുടെ വീട്ടിലില്ലേ അവളെ കൊഞ്ചിച്ചോ എന്നൊക്കെ പറഞ്ഞോണ്ടിരുന്നു..
ഇത്തക്കും ജെറിയുടെ വീട്ടുകാരെ ഇപ്പൊ നല്ലോണം അറിയാം ഫോണിലൂടെ മാത്രമേ കണ്ടിട്ടുള്ളു വെങ്കിലും എന്തോ അവരുമായിട്ട് ഇത്താക്ക് എന്നെക്കാളും കൂടുതൽ ബന്ധം ഉള്ള പോലെ തോന്നാറുണ്ട് എനിക്ക്.
ജെറിയുടെ അനിയത്തി ശ്രീ യുമായി ഇത്ത ഞാൻ വീട്ടിലുള്ളപ്പോയെല്ലാം സംസാരികാറുണ്ടായിരുന്നു.. അവളും ഫോണെടുത്താൽ ആദ്യം സലീന ഇത്ത ഇല്ലേ എന്നാണ് അന്വേഷിക്കാറ്..
അവരുടെ വിഷയത്തിൽ ഞാൻ തല്പരനല്ലാത്തതിനാൽ ഞാനങ്ങോട്ടു ശ്രദ്ധിക്കാറെ ഇല്ല..
ജെറിയുടെ അമ്മ നേരത്തെ ഈ ലോകത്തോട് വിടപറഞ്ഞതിനാൽ അവന്റെ വീട്ടിൽ അവനും രണ്ട് സഹോദരികളും അച്ഛനും മാത്രമേ ഉള്ളു. മൂത്ത സഹോദരിയുടെ കല്യാണം കഴിഞ്ഞു രണ്ട് കുട്ടികളുണ്ട് എന്നൊക്കെ ജെറി പറഞ്ഞായിരുന്നു.. ആ കുട്ടികളാണ് അവന്റെ എല്ലാം എന്നെനിക്കു തോന്നാറുണ്ട്. അവരുടെ വിളിയും തമാശയും എല്ലാം കാണുമ്പോൾ.
അല്ലേലും ചെറിയ കുഞ്ഞുങ്ങൾ ഒരു സന്തോഷം തന്നെയാ ഇത്തയുടെ മോളെ പോലെ..
ജെറിയോട് യാത്രയെല്ലാം പറഞ്ഞു ഞാൻ ബസിനുള്ളിൽ കയറി ഇരുന്നു.
മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.
ജെറിക്ക് പോകാനുള്ള ബസ് കുറച്ചൂടെ കഴിഞ്ഞേ വരു.
വീട്ടിലെത്തിയതും എന്നെക്കണ്ട മോൾ എന്റെ മേലേക്ക് ചാടി കയറി.
അത് കണ്ട് ഉമ്മയും ഷമിയും ചിരിച്ചോണ്ട് നിന്നു.
ഇനിയിപ്പോ നിനക്ക് ഞങ്ങളെ ഒന്നും പറ്റില്ലല്ലോ വന്നല്ലോ നിന്റെ അങ്കിൾ. എന്ന് പറഞ്ഞോണ്ട് ഷമി വെള്ളം എടുക്കാനായി അകത്തോട്ടു പോയി.
ഉമ്മ എന്നോട് എന്തെ നേരം വൈകിയേ എന്നൊക്കെ ചോദിച്ചോണ്ട് നി വല്ലതും കഴിച്ചിരുന്നോ സൈനു.
നല്ല
💬 Comments
View all comments