Chapter Title : ഇത്ത 15 [Sainu]
വിശപ്പുണ്ട് ഉമ്മ എന്തെങ്കിലും ഒക്കെ കിട്ടിയാൽ കൊള്ളാം.
ആദ്യം കുളിച്ചു വാ എന്നിട്ടാകാം ഭക്ഷണം കഴിക്കൽ
അതിനൊന്നും പറ്റുമെന്നു തോന്നുന്നില്ല എന്ന് പറഞ്ഞു നിന്നതും ഷമി വെള്ളവുമായി വന്നു. അതും കുടിചോണ്ടിരുന്നപ്പോൾ ഉമ്മ എന്നാലിനി അവളെ തായേ ഇറക്കി കുളിച്ചു പോരെ അപ്പോയെക്കും എല്ലാം എടുത്തു വെക്കാം..
ആര് അമ്മായി അവൾ ഇറങ്ങുമെന്ന് തോന്നുന്നുണ്ടോ അമ്മായിക്ക്.
അല്ല അമ്മായി എവിടെ ഇപ്പൊ അസുഖത്തിന്നു കുറവുണ്ടല്ലേ.
ഹ്മ് കുറച്ചു കുറവുണ്ട്.
എന്ന് പറഞ്ഞോണ്ട് ഉമ്മ പോയതും.
ഞാൻ ഷമിയോടായി അല്ല ഇവളുടെ ഉമ്മയെവിടെ ഷമി.
ഹോ അപ്പോയെക്കും കാണാൻ ധൃതിയായോ.
ഹേയ് കണ്ടില്ല അതാ അല്ലേൽ ഞാൻ വരുമ്പോൾ കാത്തുനിൽകുന്നതാണല്ലോ.
അതേ എന്തോ ഒരു ദേഷ്യം ഉണ്ട്. നി വരുന്നില്ല എന്ന് പറഞ്ഞിരുന്നോ
ഇന്നലെ വിളിച്ചപ്പോ.
ഹ്മ് വെറുതെ ദേശ്യം പിടിപ്പിക്കാനായിട്ട്. പറഞ്ഞതാ
ആ എന്നാൽ അത് തന്നെയാ മുഖം കണ്ടപ്പോൾ തോന്നി.
എന്നിട്ട് ഇപ്പൊ എവിടെയാ.
മേലെ ഉണ്ടാകും നി വന്നത് അറിഞ്ഞിട്ടുണ്ടാകില്ല. കുറച്ചു മുന്നേ എന്തോ പറഞ്ഞു സബിയെ വഴക്ക് പറഞ്ഞോണ്ട് മുകളിലേക്കു പോയതാ.
ഹോ.
എന്നാലേ നി ഇവളെ ഒന്ന് പിടിച്ചേ ഞാനൊന്ന് പോയി നോക്കട്ടെ.
അവളെയും കൊണ്ട് പൊക്കോ.
അല്ലേൽ വേണ്ടേ അവളെ ഇങ്ങു തന്നേര്.
നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആക്കേണ്ട അവളെ എന്ന് പറഞ്ഞു ഷമി കൈനീട്ടി അവൾ ഇറങ്ങാതെ എന്നെ പറ്റിപ്പിടിച്ചു. കിടന്നു.
അത് കണ്ടു ഷമി എന്നാലിനി ബാപ്പയും മോളും കൂടെ ആയിക്കോ
എനിക്ക് വേറെ പണിയുണ്ട്.. എന്നുപറഞ്ഞോണ്ട് ഷമി അടുക്കളയിലോട്ടു പോകാൻ തുടങ്ങി ഞാൻ അവളെ വിളിച്ചു മോളോട് ഓരോന്നും പറഞ്ഞു അവളുടെ കൂടെ വിട്ടു.
ഞാൻ ബാഗും എടുത്തു നേരെ റൂമിലേക്ക് പോയി.
ഒച്ചയുണ്ടാക്കതെ ഞാൻ റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി കൊണ്ട് ഡ്രെസ്സെല്ലാം മാറി ഇത്തയുടെ റൂമിലേക്ക് ഒന്ന് എത്തിനോക്കി ആളില്ല എന്ന് മനസിലാക്കിയ ഞാൻ നേരെ തായേക്കിറങ്ങിച്ചെന്നു.
.അടുക്കളക്കരികിൽ എത്തിയതും ഇത്തയുടെ സംസാരം കേൾക്കുന്നുണ്ട്.
ഷമി നീയിതെന്തിനാ ഇപ്പൊ ഇതെല്ലാം എടുത്തു വെക്കുന്നെ എന്നുള്ള ചോദ്യം കേട്ടു ഞാൻ അവിടെ നിന്നു.
അപ്പൊ
💬 Comments
View all comments