0%

Chapter Title : ഇത്ത 15 [Sainu]

Author : SAINU Read All Parts 1113

മനസ്സിലായി ആള് ഞാൻ വന്നത് അറിഞ്ഞിട്ടില്ല എന്ന്

ഷമിയാണെങ്കിൽ ഒന്നും പറയാതെ അവൾ ഫുഡ് എല്ലാം എടുത്തു വെച്ചോണ്ടിരുന്നു.

നിനക്കെന്താ പെണ്ണെ ഞാൻ ചോദിക്കുന്നത് കേൾക്കുന്നില്ലേ എന്ന് പറഞ്ഞോണ്ട് ഇത്ത അവളോട്‌ ദേഷ്യപ്പെടാൻ തുടങ്ങി.

അതും കൂടി ആയപ്പോൾ ഞാൻ ഇത്തയുടെ പിറകിലായി വന്നു നിന്നു.

കൊണ്ട് ഷമി ഫുഡ്‌ റെഡിയായോ വിശന്നിട്ടു വയ്യ എന്ന്. പറഞ്ഞോണ്ട് ഞാൻ ടേബിളിലേക്ക് ഇരിക്കാനായി മുന്നോട്ടു ആഞ്ഞു...

എന്റെ ശബ്ദം കേട്ടതും ഇത്ത തിരിഞ്ഞോണ്ട് എന്നെ നോക്കി.

ഇത്തയുടെ മുഖം സന്തോഷം വന്നു നിറയുന്നത് ഞാൻ നോക്കി നിന്നു.

ആ നീ എപ്പോ വന്നു സൈനു എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ.

ഞാൻ വന്നിട്ട് കുറെ നേരമായി എന്ന് പറഞ്ഞോണ്ട് ഞാൻ ടേബിളിൽ ഇരുന്നു..

എന്നിട്ടെന്തേ എന്നെ വിളിക്കാഞ്ഞേ എന്ന് ഇത്ത ഷമിയോട് ചോദിച്ചു.

സൈനു വേണ്ടാന്നു പറഞ്ഞു അതാ.

എന്നാലിനി നിങ്ങള് ആയി നിങ്ങടെ പാടായി നമ്മളെ വിട്ടേരെ എന്ന് പറഞ്ഞോണ്ട് ഷമി അവിടെ നിന്നും ഊരി.

ഇത്ത ഞാൻ കഴിക്കുന്നതും നോക്കി ഇരുന്നു..

ഇത്തയുടെ മുഖം സന്തോഷം നിറഞ്ഞു നില്കുന്നത് കാണമെങ്കിലും ഇത്ത ദേഷ്യം വരുത്തികൊണ്ട്

നീ വരുന്നില്ല എന്നല്ലേ പറഞ്ഞെ പിന്നെന്താണാവോ.

എനിക്ക് തോന്നി ഞാൻ വന്നു എന്റെ വീട്ടിലോട്ടു വരാൻ എനിക്കാരുടെയെങ്കിലും അനുവാദം വേണോ അല്ലപിന്നെ എന്ന് പറഞ്ഞോണ്ട് ഞാൻ കഴിച്ചോണ്ടിരുന്നു.

അതല്ല ഭയങ്കര ഡിമാൻഡ് ആയിരുന്നല്ലോ അത് കൊണ്ട് ചോദിച്ചതാ..

അതുകേട്ടപ്പോൾ ഞാൻ ഇത്തയെ ഒന്ന് നോക്കി

ഹോ അതിനാണോ ഇത്ര ഗൗരവം

പിന്നെ ഇല്ലാണ്ടിരിക്കുമോ വന്നു കയറിയ ആളോട് യാത്ര എങ്ങിനെ ഉണ്ടായിരുന്നു. എന്ന് ചോദിക്കുന്നതിനു പകരം എന്തിനാ വന്നേ എന്ന് ചോദിച്ചാൽ പിന്നെ.

ഞാനങ്ങിനെ ചോദിച്ചില്ലല്ലോ.

പിന്നെങ്ങിനെയാണാവോ ചോദിച്ചേ.

അപ്പോയെക്കും ഉമ്മ മോളെയും കൊണ്ട് അങ്ങോട്ട്‌ വന്നതിനാൽ പിന്നെ ഒന്നും പറയാൻ നിന്നില്ല

എന്താ സലീന അവന് പറയുന്നേ.

ഏയ്‌ ഒന്നുമില്ല അമ്മായി യാത്രയെ പറ്റി ചോദിക്കുകയായിരുന്നു.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ ഒന്ന് നോക്കി.

ഞാൻ ഇത്തയെയും.

കേട്ടോ സലീന ഇവൻ വന്നതും ഇവൾ ഇവന്റെ മേലെ കയറിക്കൂടി.

ഒരേ വാശി പെണ്ണിന്.

💬 Comments

View all comments