Chapter Title : ഇത്ത 16 [Sainu] [Climax]
ഉമ്മ വെച്ചു നിന്നു.
ദെ സൈനു വേണ്ട കേട്ടോ പിന്നെ എനിക്കും പോകാൻ കഴിയില്ല. എന്ന് പറഞ്ഞോണ്ട് ഇത്ത തേയെക്കിറങ്ങി പോയി..
സന്തോഷത്തോടെ ഞാൻ കട്ടിലിലേക്കിരുന്നു കൊണ്ട് ഇത്ത പോകുന്നതും നോക്കി ഇരുന്നു.
ഇത്ത താഴേക്കു ചെന്നതും ഷമി ഇത്തയെ പിടിച്ചു കൊണ്ട്.
നല്ല വിഷയം ആണല്ലോ ഇത്ത കേട്ടത്.
അതേ നല്ല വിഷയം തന്നെയാ.
നീ എങ്ങിനെ അറിഞ്ഞു.
സൈനുവിന്റെ ഉപ്പയും ഉമ്മയും നമ്മുടെ ഉപ്പയോടും ഉമ്മയോടും പറയുന്നത് കേട്ടു...
ഇന്ന് തന്നേ രണ്ടു പേരുടെയും ഒരുമിച്ചു നടത്താം എന്നാ തീരുമാനം.
എന്ന് ഇന്നോ.
അതേ എന്റെ നിക്കാഹിന്റെ മുന്നേ നിങ്ങടെ നികാഹ് എന്നാ പറയുന്നത്.
വെറുതെ. പറയല്ലേ.
സത്യമായിട്ടും അപ്പൊ ഇത്തയെ ഉപ്പ കണ്ടില്ലേ.
അപ്പൊ ഇതൊന്നും പറഞ്ഞില്ലല്ലോ.
ഇവിടുത്തെ ഉപ്പയല്ല നമ്മുടെ ഉപ്പ കണ്ടിരുന്നോ എന്ന്.
ഇല്ല.
ആ തിരഞ്ഞിരുന്നു.
അതിനിടക്ക് രണ്ട് പേരും പോയി ആഘോഷിച്ചോ.
ഇല്ലെടി എന്നാ ചെല്ല് കാത്തിരിക്കുന്നുണ്ട്..
ഹ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത അവരുടെ അടുത്തേക്ക് നീങ്ങി
ഇതെല്ലാം മുകളിൽ നിന്നും ഞാൻ കാണുന്നത് അവരറിഞ്ഞിരുന്നില്ല.
കുറച്ചു കഴിഞ്ഞു അമീന വന്നു എന്നെ വിളിച്ചു.
അല്ല പുതു മാരൻ എന്തെടുക്കുകയാ.
ഒന്നുമില്ലെടി വെറുതെ ഇരുന്നു പോയേതാ.
നീ എന്നാലും എന്നോട് പറയാഞ്ഞത് മോശമായി കേട്ടോ.
എടാ ഞാൻ ഒരു സർപ്രൈസ് തന്നതല്ലേ.
അതുകൊണ്ട് നിനക്ക് ഗുണമല്ലേ ഉണ്ടായൊള്ളു..
ഹ്മ്.
അല്ല നിന്റെ കെട്ടിയോൻ വന്നില്ലേ വന്നിട്ടുണ്ട് തായേ നിന്റെ ഉപ്പയോടു സംസാരിച്ചു കൊണ്ട് നില്കുകയാ
ഉപ്പയും ഉമ്മയും എല്ലാവരും ഉണ്ട്.
നിന്നെ കാണാത്തതു കൊണ്ട ഞാനിങ്ങോട്ട് വന്നത്.
അല്ല നിങ്ങടെ നിക്കാഹും ഉണ്ടെന്നു കേട്ടു.
അതേ ഞാനിപ്പോയ അറിഞ്ഞേ.
അതേതായാലും നന്നായി ഇനി കാത്ത് നിൽക്കേണ്ടല്ലോ അല്ലെ രണ്ട് പേർക്കും..
എന്നാ നീ റെഡിയായി വാ ഞാൻ നിന്റെ പെണ്ണിനെ ഒന്ന് കാണട്ടെ.
ഹ്മ്.
അവൾ ഇറങ്ങിയതും ഞാൻ ഡ്രെസ്സെല്ലാം മാറി തായേക്കിറങ്ങി.
അമീനയുടെ ഉപ്പയും ഉമ്മയും എന്നെ കണ്ടു ആ ഞങ്ങൾ ഇപ്പൊ തിരക്കിയെ ഉള്ളു..
ഹ്മ് എന്തൊക്കെയുണ്ട് ഉപ്പ വിശേഷങ്ങൾ.
ഞങ്ങൾക്കല്ലല്ലോ ഇപ്പൊ വിശേഷം നിനക്കല്ലേ
💬 Comments
View all comments