0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 3815

അവൻ ഓരോന്നായി ചിന്തിച്ചു കൂട്ടി.. കൊണ്ട്

കിടന്നു..

ഇത്രയും ടെൻഷനും ആധിയും നിറഞ്ഞ രാത്രി ഇതുവരെ അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്നവന്നു തോന്നി..

അങ്ങിനെ ഓരോന്ന് ആലോചിച്ചുകൊണ്ട് അവൻ തന്റെ ഫോണെടുത്തു ഒന്ന് വിളിച്ചു നോക്കാം മറുപടി എന്താണെങ്കിലും നേരിട്ടല്ലേ പറ്റു അല്ലാതെ ഈ ടെൻഷനും തലയിൽ വെച്ചു കിടക്കാൻ സാധിക്കുന്നില്ല എന്നോർത്ത് കൊണ്ട് അവൻ സലീനയുടെ നമ്പറിലേക്കു കാൾ ചെയ്തു..

പെട്ടന്നുള്ള ഫോണിന്റെ സൗണ്ട് കേട്ടു മയക്കത്തിൽ നിന്നും സലീന എണീറ്റു..

ഫോണെടുത്തു നോക്കിയ അവൾ സൈനു എന്ന പേര് കണ്ടു സന്തോഷത്തോടെ അതിലേറെ നാണത്തോടെ അവൾ ഫോണിലെ സ്‌ക്രീനിൽ കൈ അമർത്തി..

ഹലോ.എന്ന സൈനുവിന്റെ ശബ്ദം അവളുടെ ശരീരമാകെ ഒരു വിറയൽ ഉണ്ടാക്കി..

തിരിച്ചു അവൾ സംസാരിക്കാനായി ആരംഭിച്ചപ്പോയെക്കും.

ഇത്ത എന്ന അവന്റെ വിളി വീണ്ടും അവളെ പുളകമണിയിച്ചു..

അവൾ പതുക്കെ വിറയാർന്ന ശബ്ദത്തിൽ.

ആ സൈനു എന്ന് ചോദിച്ചു.

ഇത്താക്ക് എന്നോട് ദേഷ്യമാണോ.

സൈനു എന്ന് ഒരുപ്രാവിശ്യം കൂടി വിളിച്ചോണ്ട് അവൾ അവളുടെ ഫോൺ തന്റെ ചെവികളിലേക്ക് അമർത്തി പിടിച്ചു....

അവന്റെ സംസാരം കേൾക്കാനുള്ള കൊതികൊണ്ടായിരുന്നു അവൾ അങ്ങിനെ ചെയ്തത്..

വീണ്ടും അവൻ ഇത്ത നിങ്ങള്ക്ക് എന്നോട് ദേഷ്യമാണോ എന്ന് ചോദിച്ചു

അതിനവളുടെ ഹൃദയത്തിൽ നിന്നും അവൾ മറുപടി കൊടുത്തു.

നിന്നോടെന്തിനാ സൈനു ഞാൻ ദേഷ്യപെടുന്നേ..

അല്ല ഞാൻ തന്ന സാമ്മാനത്തിൽ ഇത്താക്ക് എന്തെങ്കിലും പിണക്കമുണ്ടോ എന്നറിയാനായി ഞാൻ കുറെ നേരമായി കാത്തുനിൽക്കുന്നു...

സൈനു നീ തന്ന സമ്മാനം എനിക്കിഷ്ടപ്പെട്ടു.

ഞാൻ ആഗ്രഹിച്ച സമ്മാനം തന്നെയാ നീ എനിക്ക് തന്നിട്ട് പോയത്..

എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ ഉള്ളിലൊതുക്കി കഴിയുമ്പോയാണ് നീ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ എനിക്ക് സമ്മാനിച്ചത്. അതിനേക്കാൾ ഏറെ ഇനി എനിക്ക് എന്തുകിട്ടാനാ എന്നാലോചിച്ചു നടക്കുമ്പോഴാണ് നീ ഇങ്ങിനെ ഒരു സമ്മാനം എനിക്ക് നൽകിയത്..

എന്നും ഈ സമ്മാനം ഞാൻ ആരുമറിയാതെ എന്റെ കൂടെ കൊണ്ട് നടക്കും.

എനിക്കേറ്റവും ഇഷ്ടപെട്ട എന്റെ സൈനുവിൽ നിന്നും എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇത്..അതൊരിക്കലും ഞാൻ............

അതുപറഞ്ഞപ്പോയെക്കും ഇത്താക്ക്

💬 Comments

View all comments