0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 3111

എന്തിനാ എന്നെ പിടിച്ചു ഉമ്മ വെക്കുന്നെ എന്ന സംശയത്തോടെ മോൾ ചിരിച്ചു.

ആ ചിരിയാണ് എന്നെ അവളിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നത്.

ഇത്തയെ പോലെ തന്നെ ചിരിക്കുമ്പോൾ കവിളുകളിൽ നുണ കുഴി വിടർന്നു വന്നു.

ഒരു കുഞ്ഞ് സലീന തന്നെ ഇവൾ എന്ന് മനസ്സിൽ കരുതികൊണ്ട് ഞാൻ അവളെ നോക്കി നിന്നു.

എന്തെങ്കിലും ഒക്കെ നോക്കി കൊണ്ടിരിക്കാൻ കയ്യിൽ മൊബൈലും ഇല്ല. ഈ ഇത്ത നല്ല പണിയ തന്നേ. മൊബൈലും വാങ്ങിച്ചു വെച്ചു കൊണ്ട് ഇത്ത അടുക്കളയിൽ പോയി നിൽക്കുവാ.

ആ കുറച്ചൂടെ നോക്കാം അല്ലേൽ വിളിച്ചു ചോദിക്കാം എന്ന് സ്വയം പറഞ്ഞോണ്ട് ഞാൻ ഓരോന്നും ആലോചിച്ചു അങ്ങിനെ ഇരുന്നു.

അടുത്ത വരവ് ഉമ്മയുടെതായിരുന്നു

സൈനു എങ്ങിനെ ഉണ്ടെടാ ഇപ്പൊ.

ഏയ്‌ ഒരു കുഴപ്പവും ഇല്ല.

ഹ്മ്മ് നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണോടാ. എന്ന് ചോദിച്ചോണ്ട് ഉമ്മ എന്റെ കൈ പൊന്തിച്ചു നോക്കി.

ആ സമയത്ത് ഇത്ത ജ്യൂസുമായി അങ്ങോട്ട്‌ വന്നു സൈനു ഇത് കുടിച്ചോ എന്ന് പറഞ്ഞു.

ഞാൻ ഉമ്മയെ നോക്കി.

എന്നെ നോക്കേണ്ട അവൾ ഉണ്ടാക്കിയതാ ഞാൻ പറഞ്ഞിട്ടൊന്നും അല്ല.

എന്തിനാ ഇത്ത. ഒന്ന് ബൈക്കിൽ നിന്നും വീണതിനാണോ ഇതൊക്കെ

ഞാനിപ്പോയല്ലേ ചായ കുടിച്ചത്.

എടാ അവൾ സ്നേഹത്തോടെ ഉണ്ടാക്കിയതല്ലേ അത് വാങ്ങിച്ചു കുടിച്ചേര്..

ഹ്മ്മ് എന്റെ ഉമ്മ പറഞ്ഞതോണ്ട്. എന്ന് പറഞ്ഞു ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കി.

ഇത്ത എന്നെ നോക്കി നാക്ക്‌ കടിച്ചു

അല്ല എനിക് മാത്രമേ ഉള്ളു ഇവൾക്കില്ലേ എന്ന് ചോദിച്ചോണ്ട് ഞാൻ മോളെ മടിയിലേക്ക് ഇരുത്തി.

അവൾക്കിപ്പോ വേണ്ടി വരില്ലെടാ.

അതെന്താ മോളു എന്നു പറഞ്ഞോണ്ട് ഞാൻ ജ്യൂസ് അവളുടെ ചുണ്ടിലേക്ക് വെച്ചു കൊടുത്തു.

അവൾ രണ്ടു വായ് കുടിച്ചുകൊണ്ട് അങ്കിലെ മതി എന്ന് പറഞ്ഞു. ബാക്കി ഞാൻ കുടിച്ചു കൊണ്ട് ഗ്ലാസ്‌ ഇത്തയുടെ കയ്യിലേക്ക് കൊടുത്തു.

ഇതെല്ലാം നോക്കി കൊണ്ട് ഉമ്മയും ഇത്തയും നിന്നു.

മോളെ ജ്യൂസ് ഒരു രസവും ഇല്ല അല്ലെ എന്ന് ഇത്തയെ കളിയാക്കി കൊണ്ട് ഞാൻ മോളോട് ചോദിച്ചു.

എന്തറിഞ്ഞിട്ടോ എന്തോ മോൾ തലയാട്ടികൊണ്ട് നിന്നു.

💬 Comments

View all comments