0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 3112

കണ്ടോ അമ്മായി അവളും അവന്റെ കൂടെ ചേർന്ന് പറയുന്നേ.

അവൾ കുട്ടിയല്ലേ മോളെ.

അവൻ പറയുന്നതിന് അവൾ തലയാട്ടി എന്നെ ഉള്ളു. അത് അവനോടുള്ള ഇഷ്ടം കൊണ്ട.

ഹ്മ്മ് ഇനി ജ്യൂസ് ചോദിച്ചോണ്ട് രണ്ടും വാ അപ്പൊ ഞാൻ പറഞ്ഞു തരാം.

ഇല്ലേ ഞങ്ങൾക്ക് വേണ്ടായേ..

അത് കേട്ടു ചിരിച്ചോണ്ട് ഉമ്മ മോളെ നീ അവന്റെ കുട്ടികളിക്ക് നിന്നു കൊടുത്തിട്ടല്ലേ. അവന് വിശക്കുമ്പോൾ അവൻ ചോദിച്ചോണ്ട് വരും അപ്പൊ നമുക്ക് ഇതിനുള്ള മറുപടി കൊടുക്കാം.

അയ്യോ എന്നെ പട്ടിണിക്കിട്ടു കൊല്ലാനുള്ള പരിപാടി ആണോ അമ്മായിയും മരുമോളും ആസൂത്രണം ചെയ്യുന്നത്..

വേണ്ടി വന്നാൽ പട്ടിണികിട്ടല്ലേ പറ്റു.

എന്ന് പറഞ്ഞോണ്ട് ഉമ്മ അകത്തേക്ക് പോയി.

ഇത്ത എന്റെ പൊന്നു ഇത്തയല്ലേ എന്റെ ഫോൺ എവിടെയാ വെച്ചിരിക്കുന്നെ. ഒന്നെടുത്തു തരുമോ. അല്ലേൽ വേണ്ട എവിടെയാ എന്ന് പറഞ്ഞാൽ മതി ഞാൻ പോയി എടുത്തോളാം. പൊന്നു ഇത്തായല്ലേ

നീ എന്തു പറഞ്ഞിട്ടും കാര്യമില്ല ഇന്നിനി അത് നിനക്ക് കിട്ടില്ല മോനെ ഞാനൊന്ന് നോക്കട്ടെ അവൾ വിളിക്കുമോ എന്നു.

ഹോ അതിനാണോ ഇത്ത എന്റെ ഫോൺ വാങ്ങി വെച്ചേക്കുന്നേ.

എന്റെ ഇത്ത ഇത്രയ്ക്കു പാവമാണോ..

അതേടാ ഞാൻ പാവമായതോണ്ടല്ലേ നീ എന്നെ ഇട്ടു ഇങ്ങിനെ കളിപ്പിക്കുന്നത്..

എന്റെ ഇത്ത അവൾ വെറുതെ വിളിച്ചതാകും അല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല.

ഹോ ഞാൻ വിശ്വസിച്ചു.

അങ്ങിനെ ഒന്നും ഇല്ല എങ്കിൽ നേരത്തെ വിളിച്ചപ്പോ അമ്മായി വഴക്ക് പറഞ്ഞതാണല്ലോ.

എന്നിട്ടും അവളെന്തിനാ ഇങ്ങിനെ വിളിച്ചോണ്ടിരിക്കുന്നേ.

എന്റെ ഇത്ത അതെന്തെങ്കിലും ഡൌട്ട് ചോദിക്കാൻ ആയിരിക്കും.

ഹോ ഇത്ര വല്യ ഡൌട്ട് എന്താണാവോ അവൾക്ക്.

അത് ചോദിച്ചാലല്ലേ അറിയാൻ പറ്റു.

ഞാനൊന്ന് ചോദിക്കട്ടെ ഇത്ത ഫോൺ എവിടെ.

വേണ്ട അങ്ങിനിപ്പോ മോൻ ചോദിക്കേണ്ട ആ പേരും പറഞ്ഞു ഇനി അവളോട്‌ കൊഞ്ചാനല്ലേ.

ദൈവമേ ഞാൻ എന്തു ചെയ്യും എന്തു പറഞ്ഞാലും വിശ്വസിക്കില്ല എന്ന് വെച്ചാൽ..

ആ വിശ്വാസകേട് കാണിക്കുന്നത് കൊണ്ടല്ലേ വിശ്വസിക്കാത്തത്.

എന്റെ പൊന്നോ തർക്കിക്കാൻ ഞാനില്ല. എനിക്ക് ഫോണും വേണ്ട ഒന്നും വേണ്ട കുറച്ചു സമാധാനം തരുവോ.

ഹോ

💬 Comments

View all comments