Chapter Title : ഇത്ത 9 [Sainu]
ഇവന.
അതുകൊണ്ടല്ലേ ഇത്ത ഇവന്റെ പിറകെ ഞാൻ കൂടിയത്.
ഹോ അതാണല്ലേ കാരണം.
ഏയ് അത് മാത്രമല്ല. എന്തു കാര്യത്തിനും ഉഷാറ പിന്നെ നമ്മളെ നല്ലോണം കെയർ ചെയ്യും
പിന്നെ മറ്റുള്ളവരെ പ്പോലെ ഈ വായ് നോട്ടവും കുറവാ..
അപ്പൊ എന്റെ സൈനുവിന് നിന്റെ അടുത്ത് ഭയങ്കര ഇമേജ് ആണല്ലോ.
ഇല്ലാണ്ടിരിക്കുമോ ഇത്ത.
അത്രക്കിഷ്ടമാ എനിക്കവനെ.
എന്നിട്ട് അവനോടു പറഞ്ഞില്ലെ
ഹോ അതെല്ലാം പറഞ്ഞതാ.
എന്നിട്ടെന്താ അവന്റെ മറുപടി.
അവന്നു താല്പര്യമില്ല എന്ന പറയുന്നേ. എന്നാലും ഞാൻ വിടില്ല നോക്കട്ടെ
ഹോ അങ്ങിനെ ആണേൽ നിനക്ക് വേറെ ആളെ നോക്കിക്കൂടെ.
ഏയ് ഇനി പറ്റുമെന്നു തോന്നുന്നില്ല.
അതെന്താ.
അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു പോയി ഇത്ത സൈനുവിനെ.
ഹോ അത്രയ്ക്കെല്ലാം ആയോ.
ഹ്മ്മ്
ഇത്ത ഒന്ന് സഹായിക്കണേ.
ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കണേ.
അപ്പൊ ഞാൻ നിനക്ക് വേണ്ടി അവനോടു പറയണം അല്ലെ.
അതെ
ഇത്ത ഒന്ന് ശ്രമിച്ചു നോക്ക്.
കിട്ടിയാലോ.
ഹോ ഞാൻ ശ്രമിച്ചു നോക്കട്ടെ ഉറപ്പൊന്നും പറയില്ല. പിന്നെ എന്നോട് ദേഷ്യം വരരുത്.
ഏയ് ഇത്ത അവന്റെ മനസ്സ് മനസ്സിലാക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്നെങ്കിലും അവൻ തുറന്നു കാണിക്കുമായിരിക്കും.
എത്രയും പെട്ടെന്നായാൽ അത്രയും നല്ലതു . വെറുതെ ടെൻഷൻ അടിച്ചു നടക്കണ്ടല്ലോ.
അതെ ഞാൻ പറഞ്ഞു നോക്കാം പിന്നെ ഈ കാര്യങ്ങൾ ഒന്നും എന്നോട് പറഞ്ഞത് നീ അവനോടു പറയണ്ട.
അതെന്താ ഇത്ത.
ഒന്നുമില്ല പറയാതിരിക്കുന്നതാണ് നല്ലത്.
ഓക്കേ.
അപ്പോയെക്കും മോൾ കരഞ്ഞു. എന്താ അങ്കിൾ മോളെ കൊണ്ട് പോകാതെ പോയിട്ടാണോ മോളു കരയുന്നെ എന്ന് പറഞ്ഞോണ്ട് അമീന അവളെ എടുത്തു.
നമുക്ക് അങ്കിൾ എവിടെ ആണെന്ന് പോയി നോക്കാം എന്ന് പറഞ്ഞോണ്ട് അവളെയും കൂട്ടി അമീന നടന്നു. ഞാനും വാരം അമീന എന്ന് പറഞ്ഞോണ്ട് ഇതായും അവരുടെ കൂടെ കൂടി.
ഞങ്ങൾ എല്ലാവരും കൂടി സംസാരിച്ചോണ്ട് നില്കുന്നിടത്തേക്കാണ് അമീന അവരെയും കൂട്ടി വന്നത്.
അടുത്തെത്തിയതും മോൾ എന്നെ നോക്കി ചിരിച്ചു.
സൈനു ഇതാ നിന്റെ മോൾ അവൾക്ക് ഒരു സമാധാനവും ഇല്ല നിന്നെ കാണാഞ്ഞിട്ട് എന്ന്
💬 Comments
View all comments