0%

Chapter Title : ഇത്ത 10 [Sainu]

Author : SAINU Read All Parts 1.7K

അങ്ങോട്ട്‌ വന്നിരുന്നു.

നിങ്ങളൊക്കെ ഇത്തയെ വിഷമിപ്പിക്കാനാണോ വന്നിരിക്കുന്നെ എന്നുള്ള എന്റെ ചോദ്യം കേട്ട് ഉമ്മ എന്നോട് സൈനു നി മിണ്ടാതിരുന്നേ അവർക്ക് വിഷമം കാണില്ലേ. എന്ന് പറഞ്ഞോണ്ട് നിങ്ങളിവിടെ ഇരിക്ക് എന്ന് പറഞ്ഞു ഇത്തയുടെ ഉമ്മാക്ക് ഒരു ചെയർ ഇട്ടു കൊടുത്തു.

ചെയറിൽ ഇരുന്നു കൊണ്ട് ഇത്തയുടെ ഉമ്മ ഇത്തയെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു.

മോളെ നി എത്രമാത്രം കഷ്ടപ്പെട്ട അവന്റെ കൂടെ നിന്നിരുന്നത് എന്ന് ഈ ഉമ്മാക്കറിയാം എന്റെ കുട്ടി ഒരുപാട് യാഥനകൾ സഹിച്ചു കൊണ്ടാണ് അവിടെ നിന്നത്. ഞങ്ങൾക്ക് നിന്നെ സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖമാണ് മോളെ.

അത് കേട്ടു കൊണ്ട് എന്റെ ഉമ്മ.

എല്ലാം എനിക്കറിയാം. നിങ്ങൾ ഇനി അതൊന്നും പറഞ്ഞു അവളെ കൂടുതൽ വിഷമിപ്പിക്കേണ്ട. അവളെന്റെ മോള അവളെയും മോളെയും ഞാൻ നോക്കികൊണ്ട്‌ ഞാൻ മരിക്കുന്നതു വരെ. അവളെ ഓർത്തു നിങ്ങൾ വിഷമിക്കേണ്ട. അവൾക്കു ഇവിടെ സുഖമായിരിക്കും അല്ലെ മോളെ എന്ന് പറഞ്ഞോണ്ട് ഉമ്മ ഇത്തയെ പിടിച്ചു.

ഇത്ത എന്റെ ഉമ്മയുടെ ചുമലിലേക്ക് വീണുകൊണ്ട് പൊട്ടി കരഞ്ഞു.

അത് കണ്ടുനിന്ന എനിക്ക് കരച്ചിൽ അടക്കാനായില്ല ഞാൻ മോളെ എടുത്തു കൊണ്ട് അവളുടെ കവിളിൽ ഉമ്മകൊടുത്തു നിന്നു.

ഇത്തയുടെ സഹോദരികൾ ഇത്തയെ പിടിച്ചു കരഞ്ഞോണ്ടിരുന്നു.

എല്ലാം ദൈവത്തിന്റെ വിധിയല്ലേ മോളെ നിന്റെ കഷ്ടപ്പാടെല്ലാം ഇന്നോടെ തീർന്നു എന്ന് കരുതിയാൽ മതി എന്നു പറഞ്ഞോണ്ട് ഉമ്മ ഇത്തയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

ഇത്തയുടെ കരച്ചിൽ കണ്ടു സമാധാനമില്ലാതെ ഞാൻ മോളെയും നോക്കി ഇരുന്നു.

അപ്പോഴാണ് ഇത്തയുടെ ഉമ്മ എന്റെ ഉമ്മയോട് ചോദിക്കുന്നത് കേട്ടത്.

കൊണ്ടുവരുന്നുണ്ടോ അതിനുള്ള ഏർപ്പാട്

💬 Comments

View all comments