0%

Chapter Title : ഇത്ത 10 [Sainu]

Author : SAINU Read All Parts 1.7K

ശ്രമിക്കാൻ സ്വന്തക്കാർ ആരും അവിടെ ഇല്ലല്ലോ. അതുകൊണ്ട് കുവൈറ്റിലെ ഏതോ ഒരു കബറിടത്തിൽ മറവ് ചെയ്യുകയാണ് എന്നും അതിനുള്ള അനുവാദം ഇത്തയിൽ നിന്നും അമ്മായിയിൽ നിന്നും വാങ്ങിക്കാൻ വേണ്ടി വിളിച്ചതായിരുന്നു.

അമ്മായിയോട് എല്ലാ കാര്യങ്ങളും പറഞ്ഞുമനസിലാക്കി കൊണ്ട് സമ്മതവും വാങ്ങിച്ചു അവർ.

ഇത്തയുടെ സമ്മതവും കിട്ടിയതിനാൽ പിന്നെ വേറെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായില്ല.

എല്ലാം അറിഞ്ഞു കഴിഞ്ഞ അമ്മായി ഒരേ ഇരിപ്പായിരുന്നു..

ആരോടും ഒന്നും പറയാതെ എന്തോ ആലോചിച് കൊണ്ടുള്ള ഇരിപ്പ്.

എല്ലാം കേട്ടിട്ടും അമ്മായിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീഴാത്തത്തിൽ ഞങ്ങളെല്ലാം ആശ്ചര്യ പെട്ടു..

ഈ വിവരമറിഞ്ഞു കഴിഞ്ഞപ്പോൾ എത്തിയ ബന്ധുക്കളെല്ലാം പോയിതുടങ്ങി.

വളരെ അടുത്ത ബന്ധുക്കളൊഴികെ

ബാക്കി എല്ലാവരും പോയി കഴിഞ്ഞിരുന്നു.

അമ്മായി അപ്പോഴും അതേ നിലയിൽ ആ ഇരിപ്പ് തന്നേ ആയിരുന്നു.

മോളെ കണ്ടപ്പോഴാണ് അമ്മായി ഒന്നു കരഞ്ഞത്.

കുഞ്ഞിന്റെ അവസ്ഥ ആലോചിച്ചിട്ടാണോ അതോ മകൻ പോയ വിഷമത്തിൽ ആയിരുന്നോ എന്ന് അറിയാതെ ഞാൻ അമ്മായിയുടെ അടുത്ത് ചെന്നിരുന്നു..

അമ്മായി മോളെ തലോടി കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും വെച്ചുകൊണ്ട് ആ ഇരിപ്പ് തുടർന്നു.

സൈനു നി ഇവിടെ വായോ എന്നുള്ള ഇത്തയുടെ അനിയത്തിയുടെ വിളി കേട്ടാണ് ഞാൻ മോളെയും കൂട്ടി അങ്ങോട്ടേക്ക് പോയത്..

ഇത്താക്ക് നിന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞു നിന്നോട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു ഇത്ത എന്നും പറഞ്ഞു കൊണ്ട് അവൾ എന്നെ ഇത്തയുടെ അടുത്തേക്ക് പറഞ്ഞയച്ചു..

ഞാൻ ഇത്തയുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് എന്തെ എന്ന് ചോദിച്ചു.

ഒന്നുമില്ലെടാ നി കുറച്ചു നേരം ഇവിടെ

💬 Comments

View all comments