Chapter Title : ഇത്ത 10 [Sainu]
ഇരിക്കണേ എന്നുപറഞ്ഞോണ്ട് ഇത്ത മോളെ വാങ്ങിച്ചു.
സൈനു നിനക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ട് നിന്റെ ഇക്കയുടെ ജീവിതത്തിൽ..
നിന്റെ അമ്മായി ഇരിക്കുന്നത് കണ്ടോ നി സ്വന്തം മകൻ മരിച്ചു എന്നറിഞ്ഞിട്ടും ഒരു തുള്ളി കണ്ണുനീർ വരാത്തെ നിന്റെ അമ്മായി ഇരിക്കുന്നത് കണ്ടില്ലേ.
ആ ഇത്ത അത് തന്നെയാ ഞാനും ആലോചിക്കുന്നെ.
അമ്മായി ഇതെങ്ങിനെ സഹിച്ചു നിൽകുന്നെ എന്ന്.
എടാ സഹിച്ചു നില്കുന്നതല്ല നിന്റെ അമ്മായി.
ചിലപ്പോ ഉള്ളിൽ സന്തോഷിക്കുന്നുണ്ടാകും മറ്റാരേക്കാളും.
അതെന്തിന് സ്വന്തം മകൻ മരിച്ചു എന്നറിഞ്ഞതിൽ സന്തോഷിക്കുന്ന ഉമ്മയോ എന്താണ് കാരണം.
ഇത്ത.
അതൊരുപാട് പറയാനുണ്ട്.
നിന്റെ അമ്മായിയോട് നിന്റെ ഇക്ക ചെയ്തു കൂട്ടിയത്.
നിന്റെ അമ്മായിയുടെ ഈ അവസ്ഥക്ക് കാരണം ആരാണെന്നു അറിയുമോ നിനക്ക്.
ഇല്ല അതൊരു രോഗം വന്നതല്ലേ.
അങ്ങിനെ തളർന്നു പോയെന്നോ പിന്നീട് ചികിൽസിച്ചു ഭേദമായി എന്നൊക്കെ പറഞ്ഞു കേട്ടു.
ആ അങ്ങിനെയാണ് ഞങ്ങൾ എല്ലാവരോടും പറഞ്ഞിട്ടുള്ളത്.
എന്നാൽ സത്യം അതല്ല. നിന്റെ അമ്മായിയുടെ ഈ അവസ്ഥക്ക് കാരണം അവരുടെ മകൻ തന്നെയാ.
ഇക്ക എന്തു ചെയ്തെന്ന് ആണ് ഇത്ത പറയുന്നേ.
പറഞു തരാം അതിനു മുൻപേ നി കുറച്ചു വെള്ളം എടുത്തു തരുമോ എനിക്ക്..
അതിനെന്താ ഇത്ത എന്ന് പറഞ്ഞുകൊണ്ട് ഞാൻ കുറച്ചു വെള്ളം എന്റെ ഇത്താക്ക് എടുത്തു കൊടുത്തുഎന്റെ കൈകൊണ്ടു തന്നേ ഞാനാ വെള്ളം ഇത്തയുടെ വായിൽ ഒഴിച്ചു കൊടുത്തു.
അതുകുടിച്ചിറക്കുമ്പോഴാണ്
ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.
ഇത്തയുടെ ഉമ്മയും അനിയത്തിമാശരും ആയിരുന്നു.അത്.
എന്താ മോളെ എന്തെ എന്നു ചോദിച്ചോണ്ട് അവർ റൂമിലേക്ക് കയ്റിവന്നു.
ഇത്തയുടെ അടുത്തായി
💬 Comments
View all comments