Chapter Title : ഇത്ത 3 [Sainu]
കമ്പനി കൂടി നടക്കുന്നതിന്റെ സ്വഭാവമാ..
അല്ല സിഗരറ്റ് വലി മാത്രമേ ഉള്ളുവോ അതോ വല്ല കുടിയും മറ്റതും ഉണ്ടോടാ.
ഒന്ന് പോയെ ഇത്ത ഇത് തന്നെ എപ്പോയെങ്കിലും ഒരിക്കൽ ഇതുപോലെ വല്ലപ്പോഴും വലിച്ചാൽ ആയി.
ആ ഞാൻ കുടിക്കും എന്നു പറയാൻ തോന്നിയല്ലോ..
ഇങ്ങിനെ തന്നെയാ എല്ലാവരും പറയുന്നേ ആരും ഒന്നും സമ്മതിക്കാറില്ല
അവസാനം എല്ലാം കൈവിട്ടു പോയ ശേഷം ആലോചിക്കുകയുള്ളു..
ഇത്ത ഇനി മുതൽ ഞാൻ വലിക്കില്ല സിഗരറ്റിനെ കൈകൊണ്ടു തൊടില്ല ഇതെന്റെ ഇതയാണ് സത്യം..
സോറി എന്റെ ഉമ്മയാണ് സത്യം..
ആ അങ്ങിനെ ആയാൽ നിനക്ക് നല്ലത്
പറഞ്ഞില്ലാന്നു വേണ്ട..
ഇതെല്ലാം ചീത്ത സ്വഭാവമാണ് എന്നൊക്കെ പറഞ്ഞു ഇത്ത കുറച്ചൂടെ ക്ലാസ്സ് എടുത്തു..
ഇത്തയെ കണ്ടതിനു ശേഷം ആദ്യമായിട്ട് ഇത്തയുടെ അടുക്കൽ നിന്നും എങ്ങോ ട്ടെങ്കിലും ഓടിപ്പോയാൽ മതി എന്നു തോ ന്നിയ നിമിഷങ്ങൾ....
എല്ലാം കേട്ടു കഴിഞ്ഞു ഞാൻ പതുക്കെ അവിടെ നിന്നും ഊരി പോന്നു..
അങ്ങിനെ കല്യാണ ദിവസത്തിന്റെ അവ സാന ചടങ്ങുകളിലേക്ക് കടക്കുകയായി
പുതിയാപ്ല വന്നു. നിക്കാഹ് നേരത്തെ കഴിഞ്ഞത് കൊണ്ട് എല്ലാവരും ഫുഡ് എല്ലാം കഴിച്ചു പുതിയ പെണ്ണിനേയും കൂട്ടി അവർ പോകാനുള്ള തയ്യാറെടുപ്പി ലായിരുന്നു...
പെണ്ണിനെ അനുഗമിച്ചു ഞങ്ങൾ കുറച്ചുപേർ ഇവിടെ നിന്നും വരന്റെ വീട്ടിലേക്കു പോകാൻ ഒരുങ്ങി..
ഞാനും ഉമ്മയും ഞങ്ങളുടെ കാറിൽ പോകുവാനായി ഒരുങ്ങി...
അല്ല സൈനു നമ്മൾ രണ്ടാളും അല്ല യുള്ളു വണ്ടിയിൽ ആണെങ്കിൽ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ ആരെങ്കിലും വരുന്നുണ്ടോ ആവോ എന്നു പറഞ്ഞോണ്ട് ഉമ്മ വണ്ടിയിൽ നിന്നും ഇറങ്ങി..
ഇനി
💬 Comments
View all comments