0%

Chapter Title : ഇത്ത 5 [Sainu]

Author : SAINU Read All Parts 6.6K

എന്റെ വീട്ടിലേക്കു കൊണ്ട് പോകും.

അവൾക്കിഷ്ടപ്പെട്ട അങ്കിൾ അവിടെ ഉണ്ടല്ലോ അല്ലെ മോളെ..

അവൾ ചിരിച്ചോണ്ട് തലയാട്ടി..

അതിന്നു അവന്നു ഇവിടുന്നു പോയാൽ ഇവളുടെ കൂടെ നിൽക്കാൻ നേരം ഉണ്ടാകുമോ എന്തോ..എന്നു എന്റുമ്മ അവരോടായി പറഞ്ഞു..

അതിന്നു ഞാൻ അവളെ കയ്യിലെടുത്തു കൊണ്ട് വന്നു നോക്കിയാലല്ലേ അറിയാൻ പറ്റു അല്ലെ മോളെ..അടുത്തുണ്ടാകുമോ അതോ അകന്നുമാറുമോ എന്ന്.

അത് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ഒന്നു നോക്കി.

ഇത്താക്ക് കാര്യം മനസ്സിലായി ഇത്ത എന്റെ നേർക്കു കണ്ണുരുട്ടി..

ഞാൻ മോളെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.. ഉമ്മ ഒരു മാസം ഇവളെ നമുക്കു നമ്മുടെ വീട്ടിൽ കൊണ്ട് പോയാലോ..

എനിക്കും ആഗ്രഹമുണ്ട്. ഷിബിലിയോട് ഒന്നു ചോദിക്കട്ടെ..

അവന്നു സമ്മതമാണെൽ ഒരു മാസമല്ല ഇനിയുള്ള കാലം മുഴുവനും ഇവളെ അവിടെ നിറുത്തും ഞാൻ..

ഉടനെ അമ്മായി ഇടയ്ക്കു വന്നു..

അങ്ങിനെ ഒരാഗ്രഹം നിങ്ങൾക്കുണ്ടേൽ എനിക്ക് സന്തോഷമേ ഉള്ളു..

കല്യാണം കഴിഞ്ഞ അവരുടെ വിശേഷങ്ങൾ എല്ലാം തീരട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം..

പിന്നെ ഷിബിലിയുടെ കാര്യം അവന്നു സന്തോഷമേ ഉണ്ടാവുകയുള്ളൂ..

വിളിക്കുമ്പോയെല്ലാം നിങ്ങടെ വിശേഷങ്ങൾ തിരക്കാറുണ്ട് അവൻ....

ഞങ്ങളിപ്പം അവിടെ വന്നു കുറച്ചു ദിവസം നിന്നെന്നു കരുതി അവന്നു യാതൊരു കുഴപ്പവും ഉണ്ടാകില്ല. അവന്നു സന്തോഷമേ കാണു..

എന്നാൽ നമുക്ക് ഇവളെ കൊണ്ട് പോകണം ഉമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ തടിയിൽ ഉമ്മവെച്ചു കൊണ്ട് ഇത്തയെ നോക്കി.

ഇത്ത ആരും കാണാതെ കൊഞ്ഞനം കുത്തികൊണ്ട് ചിരിച്ചു..

നിങ്ങള്ക്ക് വല്ല എതിർപ്പുമുണ്ടോ എന്ന് ഞാൻ ഇത്തയുടെ നേർക്കു തിരിഞ്ഞോണ്ട് ചോദിച്ചു..

അല്ല ഇനി ഇവളുടെ ഉമ്മാന്റെ

💬 Comments

View all comments