Chapter Title : ഇത്ത 6 [Sainu]
മനസിലായത്..
സലീന ഇനി സംസാരിച്ചോണ്ടിരുന്നാൽ അവന്മാർ എന്നെ കൂട്ടാതെ പോയി കളയും അതുകൊണ്ടാ എന്ന് പറഞ്ഞു.
ഹോ ആയിക്കോട്ടെ എന്നാൽ മോൻ ഫോൺ വെച്ചു നല്ലരീതിയിൽ ഒക്കെ പോയി വന്നാട്ടെ എന്നും പറഞ്ഞു.
ഓക്കേ എന്നാൽ വന്നിട്ട് കാണാം ബായ് എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു..
എനിക്കെന്തോ ഫീലിംഗ് തോന്നി ഇത്ര രാവിലെ ഇത്ത വിളിച്ചു സംസാരിക്കണമെങ്കിൽ എത്ര ത്തോളം ഇത്ത എന്നെ സ്നേഹിക്കുന്നുണ്ടാകും എന്ന ഒരു ഫീലിംഗ്.
വീടിനു വെളിയെ അവന്മാർ വന്നു.
ഞാൻ എല്ലാം എടുത്തു പുറപ്പെട്ടു.
അവന്മാരുടെ കൂടെ പോകുന്നു എന്നെ ഉള്ളു. മനസ്സ് മുഴുവൻ ഇത്തയുടെ ഓർമ്മകൾ ആയിരുന്നു.
നീയെന്താടാ ഒരു ഉഷാറില്ലാതെ എന്ന് വളരെ അടുത്ത ഫ്രണ്ട് എന്നോട് ചോദിക്കുകയുണ്ടായി.
ഒന്നും ഇല്ലെടാ എന്ന് പറഞ്ഞു ഞാൻ ചിരിക്കാനായി ശ്രമിച്ചു.
അപ്പോഴും ചിരി ഒരു കടമക്ക് വേണ്ടി എന്നപോലെ മാത്രമേ എന്റെ മുഖത്തു പ്രതിഫലിച്ചുള്ളൂ..
മനസ്സ് നിറയെ ഇത്തയും ഇത്തയുടെ ഓർമകളും മാത്രമായിരുന്നു..
ഓരോ സ്ഥലത്തു നിറുത്തുമ്പോഴും ഓരോരോ കാര്യങ്ങളിൽ ഏർപെടുമ്പോഴും ഞാനും അവരുടെ കൂടെ വന്നതാണല്ലോ എന്നത് കൊണ്ട് മാത്രം എല്ലാത്തിനും അവരുടെ കൂടെ കൂടി..
ഇടയ്ക്കു ഉമ്മ വിളിച്ചപ്പോഴും ഞാൻ മോളുടെ വിവരങ്ങൾ തിരക്കി.
അങ്കിലെ അങ്കിൽ എപ്പോഴാ വരികയെന്നുള്ള മോളുടെ ചോദ്യം എന്നെ വീണ്ടും സങ്കടത്തിലേക്കു കൊണ്ട് പോയി.
എന്തോ മോളെ കാണണം എന്നപോലെ മനസ്സ് കിടന്നു തുടിച്ചു.
വരേണ്ടിയിരുന്നില്ല എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞാൽ മതിയായിരുന്നു എന്ന് വരെ തോന്നിപ്പോയി..
എന്താടാ നിനക്കെന്തൊ പറ്റിയിട്ടുണ്ട് നീ ഇങ്ങിനെ അല്ലായിരുന്നു എന്ന് പറഞ്ഞോണ്ട് അവന്മാർ തിരക്കി
💬 Comments
View all comments