Chapter Title : ഇത്ത 6 [Sainu]
കൊണ്ടിരുന്നു.
ഏയ് ഒന്നുമില്ലെടാ എന്ന് പറഞ്ഞു ഞാനും ഒഴിഞ്ഞുമാറി.
അവന്മാർ വെള്ളവും അടിച്ചു പൂസായി ഓരോരുത്തരും എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു. ഞാനും വേറൊരുത്തനും കുടിക്കാത്തത് കൊണ്ട് ഞങ്ങൾ രണ്ടുപേരും മാത്രം സ്വായബോധത്തോടെ വണ്ടിയിൽ.
അവൻ ഡ്രൈവ് ചെയ്യുന്നത് നോക്കി ഞാൻ അവന്റെ അരികിൽ അവന്നു കമ്പനി കൊടുത്തോണ്ടിരുന്നു..
വൈകീട്ടാണ് ഞങ്ങൾ റിസോർട്ടിൽ എത്തിയത്.. എല്ലാവരും ഇറങ്ങി ബുക്ക് ചെയ്തിരുന്നത് കൊണ്ട് പിന്നെ വേറെ ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല.
മനോഹരമായ പ്രകൃതി കണ്ടു ആസ്വദിച്ചു ഞങ്ങൾ അവിടെ കൂടി.
എന്നോട് അടിക്കാൻ അവൻമാർ നിർബന്ധിപ്പിച്ചെങ്കിലും ഇത്തയോട് കൊടുത്ത വാക് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു..
അവന്മാർ അകത്തിരുന്നു അടി തുടങ്ങിയപ്പോൾ എനിക്കെന്തോ പുറത്തേക്കു പോകാൻ ആണ് തോന്നിയത്.
പുറത്തിറങ്ങിയ ഞാൻ ഫോൺ എടുത്തു. ആദ്യം ഇത്താക്ക് വിളിച്ചു
എന്തോ എനിക്കതിനാണ് അപ്പൊ തോന്നിയെ.
ഹലോ.
ആ പറയെടാ ഞങ്ങളെ ഓർമയുണ്ടല്ലേ അപ്പൊ.
ഇത്തയോട് എതിർത്തു പറയാനുള്ള കരുത്തില്ലാതെ ഞാൻ മിണ്ടാതെ നിന്നു.
എന്താടാ ഒന്നും പറയാത്തെ നീ ഇങ്ങിനെ അല്ലല്ലോ. എന്തു പറ്റി സൈനു എന്ന് ഇത്ത എന്നോട് ചോദിച്ചു.
ഏയ് ഒന്നുമില്ല ഇത്ത . എന്ന് പറഞ്ഞു. എനിക്ക് കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു..
അത് മനസ്സിലാക്കിയ ഇത്ത എന്താടാ എന്തു പറ്റി. നീ ഫ്രണ്ട്സിന്റെ കൂടെ പോയതല്ലേ പിന്നെന്താ നിനക്ക് ഒരു ഉഷാറില്ലാതെ.
നീ അടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.
ഇല്ല ഞാൻ അടിച്ചില്ല ഇത്താക്ക് തന്ന വാക്കിൽ ഞാൻ ഉറച്ചു പോയി.
അതാണ് വേണ്ടത് അങ്ങിനെ വേണം എന്റെ സൈനു എന്ന് പറഞ്ഞുകൊണ്ട്.
പിന്നെന്തു പറ്റിയെടാ. വിഷമം ആകുന്നുണ്ടോ.
💬 Comments
View all comments