0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.6K

മീറ്റിംഗ് പിരിച്ചു വിട്ടുകൊണ്ട് ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു..

വഴിയിൽ ഫ്രണ്ട്‌സ് എല്ലാരും കൂടിയിരുന്നു തമാശകൾ പറഞ്ഞു കൊണ്ടിരുന്നു.. അവരെ വിഷ് ചെയ്തു കൊണ്ട് പെട്ടന്ന് പോകേണ്ടതുണ്ട് എന്നു പറഞ്ഞു ഞാൻ വീട്ടിലേക്കു എത്തി.

അവിടെ ചെന്നപ്പോൾ ഉമ്മയുടെ മുഖം ദേഷ്യത്താൽ കടന്നൽ കുത്തിയപോലെ ഇരുന്നു.

നീ ഇതെവിടെ ആയിരുന്നു സൈനു എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നത്തേയും പോലെ തുടങ്ങി.

ഞാനെവിടെയും പോയില്ല ഉമ്മ കോളേജിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതുകൊണ്ടാ വൈകിയേ എന്ന് പറഞ്ഞു. അതൊന്നും കേൾകാതെ ഉമ്മ തുടർന്നു.

ഇത്ര വൈകിയാണോടാ മീറ്റിംഗ് എന്നൊക്കെ പറഞ്ഞോണ്ട്. ആ കുഞ്ഞ് എത്ര നേരമായി നിന്നെയും കാത്തിരിക്കുന്നു എന്നറിയുമോ നിനക്ക് അവളുടെ നിൽപ് കണ്ടിട്ട് പാവം തോന്നി. അതെങ്ങിനെ നിനക്ക് ഫ്രണ്ട്‌സ് ഉണ്ടല്ലോ അവന്മാരെ ഞാൻ ഒന്ന് കാണട്ടെ..

ഏയ്‌ ഉമ്മ സത്യായിട്ടും അവന്മാരുടെ കൂടെ അല്ലായിരുന്നു.

അടുത്ത ആഴ്ച കോളേജ് ഡേ പ്രോഗ്രാം വരികയാണ് അപ്പൊ അതിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു അത് കൊണ്ട വൈകിയേ.

ഹോ ഇത്ര വരെ എന്തു മീറ്റിങ്ങ അവിടെ..

അവളെവിടെ എന്നിട്ട്..

ദേ ഇപ്പം സലീന കൊണ്ട് പോയെ ഉള്ളു മേലേക്ക്.. പാവം അതിന്റെ സങ്കടം കണ്ടു സഹിക്കാൻ വയ്യാഞ്ഞിട്ട് ഞാൻ അവരെ മുകളിലോട്ടു പറഞ്ഞു വിട്ടു.

ആ എന്നു പറഞ്ഞോണ്ട് എനിക്ക് കോളേജിൽ നിന്നും കിട്ടിയ സമ്മാനം കാണിച്ചു കൊണ്ട് വിവരമെല്ലാം പറഞ്ഞപ്പോഴാണ് ഉമ്മ ഒന്നടങ്ങിയെ.

ഹ്മ്മ് എന്ന് പറഞ്ഞു ഉമ്മ തലയാട്ടി.

അവളുറങ്ങിയോ ഉമ്മ.

പാവം ഉറങ്ങിയോ എന്നറിയില്ല ഒന്ന് പോയി സമാധാനിപ്പിച്ചാള അവളെ എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ

💬 Comments

View all comments