0%

Chapter Title : ഇത്ത 7 [Sainu]

Author : SAINU Read All Parts 4.5K

എങ്ങിനെ അവളുറങ്ങാനാ എന്ന് അമ്മായി

കണ്ടില്ലേ പെണ്ണിന്റെ ചിരി..

എന്നൊക്കെ പറഞ്ഞു അമ്മായിയും ഉമ്മയും.

ഞങ്ങളുടെ സംസാരം കെട്ടിട്ടോ എന്തോ കുളിയെല്ലാം കഴിഞ്ഞു ഇത്തയും താഴേക്കു വന്നു.

ഞങ്ങടെ കൂടെ കൂടി. കുറെ നേരം സംസാരിച്ചോണ്ടിരുന്നു..

ഉമ്മ ഉറങ്ങണ്ടേ എന്ന് ഇത്ത അമ്മായിയോട് ചോദിക്കുന്നത് കേട്ടു.

ഡോക്ടർ പറഞ്ഞിട്ടുള്ളത് നല്ലോണം ഉറങ്ങണം എന്നല്ലേ.

ഡോക്ടർ അങ്ങിനെ ഒക്കെ പറയും എനിക്ക് ഇവരൊക്കെ കണ്ടിട്ട് ഉറക്കം വരേണ്ടേ മോളെ. അത് പറഞ്ഞാൽ പറ്റില്ല ബാക്കി നാളെയും പറയാല്ലോ. ഇനി രണ്ടു വർഷം ഇവിടെ തന്നെ അല്ലെ..

അതും ശരിയാ അമ്മായി എന്ന് പറഞ്ഞു ഉമ്മ അമ്മായി കിടന്നോ

നാളെ പറയാം ബാക്കി വിശേഷങ്ങൾ എല്ലാം എന്നു പറഞ്ഞു എണീറ്റതും ഉമ്മയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടു..

ഉമ്മ ഉപ്പയായിരിക്കും. പോയി എടുത്തു നോക്ക്. എന്ന് പറഞ്ഞോണ്ട് ഞാൻ അമ്മായി കേൾക്കാതെ. ഇപ്പോഴും കാമുകി കാമുകൻ മാരാണെന്ന വിചാരം.

ഒന്ന് പോടാ കൊഞ്ചാതെ. എന്നു പറഞ്ഞോണ്ട് ഉമ്മ ഫോണെടുത്തു.

അമ്മായി റൂമിലേക്ക്‌ പോയി.

ഇത്ത അമ്മായിക്കുള്ള മരുന്നെല്ലാം എടുത്തു കൊടുക്കാനായിരുന്നു അമ്മായിടെ പിറകെ കൂടി..

ഞാനും മോളും മാത്രം അവിടിരുന്നു.

മരുന്നെല്ലാം എടുത്തു കൊടുത്തു ഇത്ത മോളേ വിളിച്ചു.

അവൾ പോകാൻ കൂട്ടാക്കിയില്ല.

അതുകണ്ടു ഇത്ത ആശ്ചര്യത്തോടെ

ഇപ്പൊ എന്നെ വേണ്ടാതായോ നിനക്ക്.. എന്ന് പറഞ്ഞു നിന്നു.

അപ്പോയെക്കും ഉമ്മ ഫോൺ വെച്ചു കൊണ്ട് അങ്ങോട്ടേക്ക് വന്നു.

ഇത് കണ്ടോ അമ്മായി അവൾ ഞാൻ വിളിച്ചിട്ട് വരുന്നില്ല എന്ന്.

അതിനു ഉമ്മ ചിരിച്ചോണ്ട് എന്നാ മോൾ ഇന്ന് അങ്കിളിന്റെ കൂടെ കിടന്നോ..

💬 Comments

View all comments